ഇന്ത്യയും റഷ്യയും തമ്മിൽ എകെ-203 തോക്കുകളുടെ നിർമ്മാണത്തിന് ധാരണയായി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായാണ് 5000 കോടിയുടെ പദ്ധതിയ്ക്ക് ധാരണയായത്. കലാഷ്നികോവിന്റെ എകെ 203 തോക്കുകളായിരിക്കും ഉത്തർപ്രദേശിലെ അമേഠിയിൽ നിർമ്മിക്കുക. 10 വർഷത്തിനുള്ളിൽ ആറ് ലക്ഷം എകെ — 203 തോക്കുകളായിരിക്കും ഇവിടെ നിർമ്മിക്കുക.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലിലാണ് ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഉണ്ടായത്. കരാർ പ്രകാരം 6,01427 എകെ ‑203 തോക്കുകളായിരിക്കും പുതിയ ഫാക്ടറിയിൽ നിർമ്മിക്കുക. സാങ്കേതികവിദ്യ കൈമാറുന്നതിന്റെ ഭാഗമായി 70,000 തോക്കുകളിൽ റഷ്യൻ നിർമിത ഘടകങ്ങൾ ഉപയോഗിക്കും.
എകെ-47തോക്കിന്റെ മറ്റൊരു പതിപ്പാണ് കലാഷ്നികോവിന്റെ എകെ-203. നിലവിൽ കരസേനാംഗങ്ങളുടെ കൈയിലുള്ള ഇൻസാസ് തോക്കുകൾക്ക് പകരമായിട്ടായിരിക്കും എകെ-203 നൽകുക.
english summary;Indo-Russian agreement for construction of AK203
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.