
പലസ്തീന് ഗുണം ചെയ്തില്ലെങ്കില്‍ ബോര്‍ഡ് ഓഫ് പീസില്‍ ഭാഗമാവില്ലെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ. പലസ്തീന്റെയും, ഇന്തോനേഷ്യയുടെയും താത്പര്യങ്ങള്‍ക്ക് ഗുണകരമല്ലെന്ന് കണ്ടാല്‍ ബോര്‍ഡില്‍ നിന്ന് പിന്മാറുമെന്ന് പ്രസ്താവനയില്‍ പറയുന്നു.പ്രാദേശിക ഇസ്‌ലാമിക ഗ്രൂപ്പുകൾക്ക് ബോർഡ് ഓഫ് പീസിൽ ഭാഗമാവില്ലെന്ന് ഉറപ്പുനൽകികൊണ്ടുള്ള സർക്കാർ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യ അമേരിക്കൻ നിയന്ത്രണത്തിലുള്ള ഗസ സ്റ്റെബിലൈസേഷൻ ഫോഴ്‌സിന് പണം നൽകി ബോർഡ് ഓഫ് പീസിൽ അംഗത്വം എടുത്തതിൽ പ്രാദേശിക മുസ്‌ലിം ഗ്രൂപ്പിൽ നിന്നും സർക്കാരിന് വിമർശനമേറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണത്തെ മുൻനിർത്തി, ബോർഡിൽ നിന്ന് ഇന്തോനേഷ്യ പിന്മാറണമെന്ന് പ്രമുഖ പണ്ഡിത സഭയായ ഇന്തോനേഷ്യൻ ഉലമ കൗൺസിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പശ്ചിമേഷ്യയിലെ കടന്നുകയറ്റത്തെ ചെറുക്കുന്നതിനുവേണ്ടി ബോർഡ് ഓഫ് പീസിനെ ഇന്തോനേഷ്യൻ സർക്കാർ ഉപയോഗിക്കണമെന്നും രാജ്യത്തെ ഏറ്റവും വലിയ ഇസ്‌ലാമിക സംഘടന നഹ്ദലതുൽ ഉലമ പറഞ്ഞു.ഇറാനെതിരെയുള്ള അമേരിക്കൻ-ഇസ്രായേൽ ആക്രമണം സമാധാന ചർച്ചകളിലൂടെ ലഘൂകരിക്കുന്നതുവരെ ബോർഡിന്റെ അജണ്ടകൾ നിർത്തിവെച്ചതായി ഇൻഡോനേഷ്യ പ്രഖ്യാപിക്കുമെന്ന് പ്രബോവോയുടെ ഓഫീസ് വ്യാഴാഴ്ച വൈകിട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.