14 December 2025, Sunday

Related news

July 18, 2025
March 21, 2025
March 16, 2025
July 14, 2024
June 18, 2024
May 30, 2024
April 30, 2024
February 13, 2024
October 28, 2023
September 12, 2023

ഇന്‍ഡൊനീഷ്യയില്‍ ഇടിമിന്നലേറ്റ് ഫുട്‌ബോള്‍ താരം മരിച്ചു: വീഡിയോ

Janayugom Webdesk
ജക്കാര്‍ത്ത
February 13, 2024 8:25 am

ഇന്‍ഡൊനീഷ്യയില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോള്‍ താരം മരിച്ചു. സുബാങ്ങില്‍നിന്നുള്ള സെപ്‌റ്റെയ്ന്‍ രാഹര്‍ജ (35) ആണ് മരിച്ചത്. ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഇടിമിന്നലേല്‍ക്കുകയായിരുന്നു. ഇടിമിന്നലേല്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇന്‍ഡൊനീഷ്യന്‍ സമയം വൈകീട്ട് നാലരയോടെയായിരുന്നു അപകടം. 2 എഫ്എല്‍ഒ എഫ്സി ബന്ദുങും എഫ്ബിഐ സുബാങ്ങും തമ്മില്‍ നടന്ന സൗഹൃദ മത്സരത്തിനിടെ രാഹര്‍ജയ്ക്ക് ഇടിയേല്‍ക്കുകയായിരുന്നു. വീണ ഉടനെ ശ്വാസമുണ്ടായിരുന്നതായും പിന്നാലെ ആശുപത്രിയിലെത്തിച്ചതോടെ മരിക്കുകയുമായിരുന്നെന്നാണ് ഇന്‍ഡൊനീഷ്യന്‍ മാധ്യമങ്ങള്‍ അറിയിക്കുന്നത്.

കളി നടന്ന ബന്ദുങ്ങിലെ സിലിവങ്ങി സ്റ്റേഡിയത്തിനു 300 മീറ്റര്‍ മുകളിലെത്തിയ ഇടിമിന്നല്‍ കളിക്കാരനു മേല്‍ ആഘാതമേല്‍പ്പിക്കുകയായിരുന്നെന്ന് ഇന്‍ഡൊനീഷ്യന്‍ കാലാവസ്ഥാ വിഭാഗം അറിയിച്ചു.

Eng­lish Sum­ma­ry: Indone­sian Foot­baller Dies After Being Hit By Light­ning Dur­ing Match
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.