7 December 2025, Sunday

Related news

December 7, 2025
December 6, 2025
December 5, 2025
December 5, 2025
December 4, 2025
December 4, 2025
December 3, 2025
December 3, 2025
December 3, 2025
December 3, 2025

വ്യവസായ വളര്‍ച്ച താഴേക്ക്; മാര്‍ച്ചില്‍ 3.6 ശതമാനത്തിലേക്ക് കൂപ്പുകുത്തി

Janayugom Webdesk
ന്യൂഡല്‍ഹി
April 30, 2023 9:33 pm

രാജ്യത്ത് അടിസ്ഥാന വ്യവസായമേഖലയുടെ വളര്‍ച്ച താഴേക്ക്. മാര്‍ച്ചില്‍ അഞ്ചുമാസത്തെ താഴ്ചയായ 3.6 ശതമാനത്തിലേക്ക് കൂപ്പുകുത്തിയെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരിയിലെ 7.2 ശതമാനത്തില്‍ നിന്നാണ് വീഴ്ച. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ വളര്‍ച്ച 4.8 ശതമാനമായിരുന്നു. ഇതിന് മുമ്പ് ഏറ്റവും കുറവ് വളർച്ച രേഖപ്പെടുത്തിയത് 2022 ഒക്ടോബറിലായിരുന്നു. 0.7 ശതമാനം മാത്രമായിരുന്നു അന്ന് പ്രധാനമേഖലകളിലെ വളർച്ചാ നിരക്ക്.
കല്‍ക്കരി, ക്രൂഡോയില്‍, പ്രകൃതിവാതകം, റിഫൈനറി ഉല്പന്നങ്ങള്‍, വളം, സ്റ്റീല്‍, സിമന്റ്, വൈദ്യുതി എന്നീ എട്ട് സുപ്രധാന വിഭാഗങ്ങളാണ് മുഖ്യ വ്യവസായ മേഖലയിലുള്ളത്. ഇന്ത്യയുടെ മൊത്തം വ്യാവസായിക ഉല്പാദന സൂചികയില്‍ (ഐഐപി) 40.3 ശതമാനം സംഭാവന ചെയ്യുന്നത് മുഖ്യ വ്യവസായ മേഖലയാണ്. ഐഐപി വളര്‍ച്ചയും ഇടിയുമെന്ന സൂചനയാണ് മുഖ്യ വ്യവസായ മേഖല നല്‍കുന്നത്.

വൈദ്യുതോല്പാദന വളര്‍ച്ച ഫെബ്രുവരിയിലെ 8.2ല്‍ നിന്ന് നെഗറ്റീവ് 1.8 ശതമാനത്തിലേക്ക് മാര്‍ച്ചില്‍ കൂപ്പുകുത്തി. സിമന്റ് ഉത്പാദനം 7.4ല്‍ നിന്ന് നെഗറ്റീവ് 1.8 ശതമാനത്തിലേക്കും ഇടിഞ്ഞു. വളം ഉല്പാദനം 22.2 ശതമാനത്തില്‍ നിന്ന് 9.7 ശതമാനത്തിലേക്കും സ്റ്റീല്‍ ഉല്പാദനം 11.6 ശതമാനത്തില്‍ നിന്ന് 8.8 ശതമാനത്തിലേക്കും കുറഞ്ഞു.റിഫൈനറി ഉല്പന്നങ്ങള്‍ 3.3 ശതമാനത്തില്‍ നിന്ന് 1.5 ശതമാനത്തിലേക്കും പ്രകൃതിവാതകം 3.2ല്‍ നിന്ന് 2.8 ശതമാനത്തിലേക്കും ഉല്പാദന ഇടിവ് രേഖപ്പെടുത്തി. അതേസമയം കല്‍ക്കരി ഉല്പാദനം 8.5ല്‍ നിന്ന് 12.2 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു. നെഗറ്റീവ് 4.9 ശതമാനത്തില്‍ നിന്ന് നെഗറ്റീവ് 2.8 ശതമാനത്തിലേക്ക് ക്രൂഡോയില്‍ ഉല്പാദനം നേരിയ കരകയറ്റം നടത്തി. 

ഇത്തവണ ചില മേഖലകളിലെ ഉൽപ്പാദനം മഴ മൂലം കുറഞ്ഞതായും 2023 മാർച്ചിൽ ക്രൂഡ് ഓയിലിനൊപ്പം വൈദ്യുതിയുടെയും സിമന്റിന്റെയും ഉല്പാദനവും ഇടിവ് രേഖപ്പെടുത്തിയതായും ഐസിആർഎയുടെ ചീഫ് ഇക്കണോമിസ്റ്റും മേധാവിയുമായ അദിതി നയ്യാർ പറഞ്ഞു. 2023 മാർച്ചിൽ ഐഐപിയുടെ വാർഷിക വളർച്ച നാല് ശതമാനത്തില്‍ താഴെയായി കുറയുമെന്ന് ഐസിആർഎ പ്രതീക്ഷിക്കുന്നതായും നയ്യാർ പറഞ്ഞു. 

Eng­lish Summary;Industry growth down; It fell to 3.6 per­cent in March

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.