6 December 2025, Saturday

Related news

October 5, 2025
September 13, 2025
September 4, 2025
August 15, 2025
June 30, 2025
June 30, 2025
June 8, 2025
March 27, 2025
October 30, 2024
October 10, 2024

പിറന്നപാടെ ചോരക്കുഞ്ഞിനെ കുളത്തിലേക്കെറിഞ്ഞു

കുളവാഴയില്‍ തല ഉടക്കിനിന്നതിനാല്‍ രക്ഷിക്കാനായി
web desk
ബറേലി
March 5, 2023 11:33 am

പിറന്ന് ഒരുദിവസം പോലും തികയാത്ത ചോരക്കുഞ്ഞിനെ കുളത്തിലേക്ക് വലിച്ചെറിഞ്ഞനിലയില്‍. പെണ്‍കുഞ്ഞിനെയാണ് കുളത്തിലെറിഞ്ഞ് അജ്ഞാതര്‍ മുങ്ങിയത്. കുഞ്ഞിന്റെ തല കുളവാഴയില്‍ ഉടക്കി നിന്നതിനാല്‍ കരച്ചില്‍ കേട്ടെത്തിയവര്‍ക്ക് രക്ഷിക്കാനായി. വയലില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മുന്‍ ഗ്രാമമുഖ്യന്‍ കൂടിയായ അഭിഭാഷകന്‍ അഹമ്മദാണ് കുളത്തില്‍ കുഞ്ഞിനെ കണ്ടെത്തിയത്. പൊലീസിനെ വിവരമറിയിച്ച ശേഷം കുഞ്ഞിനെ ഇയാള്‍ ഇറങ്ങി എടുക്കുകയായിരുന്നു. കുളവാഴയില്‍ മൂടിയ നിലയിലായിരുന്നു കുഞ്ഞ്.

ബറേലിയിലെ ഖത്വാ ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. കുഞ്ഞിനെ കുളത്തിലേക്കെറിഞ്ഞവരെ കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഭാഗ്യമുള്ള കുഞ്ഞാണിതെന്നും ബറേലിയിലെ എഎസ്‌പി രാജ്കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. കുഞ്ഞിനെ ആദ്യം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുഞ്ഞിന് പ്രത്യക്ഷത്തില്‍ പരിക്കുകളില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഒരാഴ്ച മുമ്പ് രണ്ട് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കുളത്തിലേക്ക് വലിച്ചെറിഞ്ഞ നിലയില്‍ ഇതേ പ്രദേശത്തുനിന്ന് കണ്ടെത്തിയിരുന്നു. ഈ കുഞ്ഞിനെയും സമീപവാസികളാണ് രക്ഷിച്ചത്. ആണ്‍കുട്ടിയെ 20 അടി ആഴമുള്ള കിണറില്‍ നിന്നായിരുന്നു ഈ കുഞ്ഞിനെ രക്ഷിച്ചത്.

Eng­lish Sam­mury: infant dumped in pond saved by hyacinth (kullavazha)

 

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.