ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം നിയന്ത്രണാതീതമായതോടെ എഫ്സിഐ സംഭരിച്ചിട്ടുള്ള അരി വിപണിയിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഭാരത് ബ്രാന്‍ഡിലായിരിക്കും അരി വിപണിയിലെത്തിക്കുകയെന്നാണ് സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ പണപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്നത് കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.
നവംബറില്‍ ധാന്യങ്ങളുടെ പണപ്പെരുപ്പം 10.27 ശതമാനമായി ഉയര്‍ന്നിരുന്നു. ഇത് ഭക്ഷ്യവിലപ്പെരുപ്പം ഒക്ടോബറിലെ 6.61 ശതമാനത്തില്‍ നിന്ന് 8.70 ശതമാനത്തിലേക്ക് കുതിച്ചുയരാനും കാരണമായി. അരി വിലയില്‍ 13 ശതമാനമാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധന. അതേസമയം ഭാരത് അരിയുടെ വില എത്രയായിരിക്കും എന്നത് സംബന്ധിച്ച് അവസാന തീരുമാനമെടുത്തിട്ടില്ല.
English Summary;Inflation: Central Govt to Bring Bharat Brand Rice
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.