നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയോടെ പണപ്പെരുപ്പം ക്രമേണ കുറയുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലുണ്ടായ വീണ്ടെടുക്കലിനെ അടിസ്ഥാനപ്പെടുത്തിയാണ് വിലയിരുത്തല്‍ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
പണപ്പെരുപ്പം ലഘൂകരിക്കുന്നത് ഹാർഡ് ലാൻഡിങ് തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദ്രുതഗതിയിലുള്ള വളർച്ചാഘട്ടത്തെ തുടർന്നുള്ള പ്രകടമായ സാമ്പത്തിക മാന്ദ്യത്തെ സൂചിപ്പിക്കുന്നതാണ് ഹാർഡ് ലാൻഡിങ്.
മാസങ്ങളായി പണപ്പെരുപ്പം ആര്‍ബിഐയുടെ ഇടക്കാല ലക്ഷ്യമായ ആറ് ശതമാനത്തിന് മുകളിലാണ്. ഏപ്രില്‍ മാസത്തില്‍ എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 7.79 ശതമാനമായിരുന്നു. പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് മേയില്‍ ആര്‍ബിഐ പലിശനിരക്കുകള്‍ 4.40 ശതമാനമായി ഉയര്‍ത്തിയിരുന്നു.
English Summary: Inflation to ease next quarter: RBI
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.