14 December 2025, Sunday

Related news

December 11, 2025
December 6, 2025
November 2, 2025
October 21, 2025
October 20, 2025
October 18, 2025
October 17, 2025
October 14, 2025
October 13, 2025
October 11, 2025

ബലഹീന കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നല്‍കണം :ഉന്നതതല യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു

Janayugom Webdesk
തിരുവനന്തപുരം
August 6, 2025 8:21 am

സംസ്ഥാനത്തെ സ്‌കൂളുകളിലും ആശുപത്രികളിലുമടക്കം ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്‌ചയ്‌ക്കകം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്തനിവാരണ വകുപ്പിനോട് നിർദേശിച്ചു. പൊളിച്ചുമാറ്റേണ്ടവ, അറ്റകുറ്റപ്പണി വേണ്ടവ എന്നിവ വേർതിരിച്ച് നൽകണം. 

അവധി ദിവസങ്ങൾക്ക് മുൻഗണന നൽകി വേണം സ്‌കൂൾ കെട്ടിടങ്ങൾ പൊളിക്കാൻ. പുതിയത്‌ പണിയുംവരെ ക്ലാസുകൾ നടത്താൻ തദ്ദേശസ്ഥാപനങ്ങളും പിടിഎയും വിദ്യാഭ്യാസ വകുപ്പും പകരം സംവിധാനം കണ്ടെത്തണമെന്നും ഇതുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോ​ഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

അൺ എയ്ഡഡ് സ്കൂൾ കെട്ടിടങ്ങളുടെയും സുരക്ഷ പരിശോധിക്കണം. അപകടാവസ്ഥയിലുള്ള പൊതുകെട്ടിടങ്ങളുടെ വിശദാംശങ്ങൾ രേഖപ്പെടുത്താൻ സോഫ്റ്റ് വെയർ ഉണ്ടാക്കും. ഇലക്‌ട്രിക് കാര്യങ്ങൾ പരിശോധിക്കാൻ ചീഫ് ഇലക്‌ട്രിക്കൽ ഓഫീസർ, തദ്ദേശഭരണ, പൊതുമരാമത്ത് ഇലക്‌ട്രിക്കൽ‌ എൻജിനിയർമാർ എന്നിവരടങ്ങുന്ന പരിശോധനാ സംവിധാനം ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദേ ശിച്ചു. മന്ത്രിമാരായ കെ രാജൻ, കെ എൻ ബാലഗോപാൽ, പി എ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, വീണാ ജോർജ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് എന്നിവരും ഉന്നത ഉദ്യോഗസ്ഥരും കലക്ടർമാരും യോഗത്തിൽ പങ്കെടുത്തു.

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.