12 December 2025, Friday

ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു

Janayugom Webdesk
ബംഗളൂരു
March 11, 2023 11:09 pm

ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു. 22 വർഷത്തെ സേവനം അവസാനിപ്പിച്ചാണ് ജോഷി ഇന്‍ഫോസിസില്‍ നിന്ന് പടിയിറങ്ങുന്നത്. ടെക് മഹീന്ദ്രയിൽ എംഡി, സിഇഒ എന്നീ പദവികൾ മോഹിത് ജോഷി ഏറ്റെടുത്തു.
അഞ്ച് മാസം മുമ്പ് എസ് രവികുമാർ ഇൻഫോസിസ് പ്രസിഡന്റ് സ്ഥാനം രാജി വച്ച് കോഗ്നിസന്റില്‍ സിഇഒ പദവിയിലേക്ക് പോയതിന് പിന്നാലെയാണ് മോഹിത് ജോഷി സ്ഥാനം ഏറ്റെടുത്തത്. ഇൻഫോസിസിന്റെ ഫിനാൻഷ്യൽ സർവീസസ്, ഹെൽത്ത് കെയർ/ലൈഫ് സയൻസസ് ബിസിനസ് വിഭാഗത്തിന്റെ ചുമതലകളായിരുന്നു ഇദ്ദേഹത്തിന്.
ഇന്‍ഫോസിസ് തന്നെയാണ് മോഹിത് ജോഷി കമ്പനി വിടുന്ന വിവരം പുറത്തുവിട്ടത്. 

Eng­lish Sum­ma­ry; Infos­ys pres­i­dent Mohit Joshi resigns

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.