2 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 2, 2025
April 1, 2025
April 1, 2025
April 1, 2025
March 30, 2025
March 28, 2025
March 27, 2025
March 27, 2025
March 27, 2025
March 26, 2025

ഉരുളക്കിഴങ്ങില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചു; ഒരു കുടുംബത്തിലെ നാല് പേർ മ രിച്ചു

Janayugom Webdesk
മോസ്കോ
November 29, 2023 7:29 pm

ചീഞ്ഞളിഞ്ഞ ഉരുളക്കിഴങ്ങിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. വോൾഗ നദിയിൽ റഷ്യൻ റിപ്പബ്ലിക് ഓഫ് ടാറ്റർസ്ഥാനിലെ ലൈഷെവോയിലാണ് സംഭവം. വീട്ടിൽ ഭക്ഷ്യവസ്തുക്കൾ വെയ്ക്കുന്ന ബേസ്‌മെന്‍റിനുള്ളിലായിരുന്ന ഉരുളക്കിഴങ്ങ് പഴകിക്കിടന്നത്. അവിടെനിന്ന് വിഷവാതകം ശ്വസിച്ചതാണ് മരണത്തിനു കാരണമായത്.

പച്ചക്കറികൾ എടുത്ത് കൊണ്ടുവരാൻ ബേസ്‌മെന്‍റിനുള്ളിലേക്ക് ആദ്യം പോയത് കുടുംബനാഥനായ മിഖായേൽ ചെലിഷെവ് ആണ്. ഉരുളക്കിഴങ്ങിൽ നിന്നും പുറത്തുവന്ന വിഷവാതകം ശ്വസിക്കുകയും ബോധരഹിതനായി വീഴുകയും ചെയ്തു. അധികം വൈകാതെ തന്നെ ഇദ്ദേഹം മരണപ്പെട്ടു. ഏറെ നേരമായിട്ടും ഭർത്താവ് പച്ചക്കറികളുമായി എത്താത്തതിനാൽ മിഖായേലിന്‍റെ ഭാര്യ അനസ്താസിയ ബേസ്മെന്‍റിനുള്ളിലേക്ക് പോകുകയറും സമാനവസ്ഥയിൽ മരണപ്പെടുകയുമായിരുന്നു.

ഇരുവരെയും കാണാത്തതിനെ തുടർന്ന് ഇവരുടെ മൂത്തമകൻ ജോർജ് ബേസ്മെന്‍റിനുള്ളിലേക്ക് പോയി എന്നാൽ മകനും മരിച്ചു. എന്നാൽ ഇവർ മൂന്നുപേരും തിരികെ വരാത്തതിനാൽ അപകടകരമായ എന്തോ ഒന്ന് ബേസ്മെന്‍റിനുള്ളിൽ സംഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ അനസ്താസിയയുടെ അമ്മ ഇറൈഡ സഹായത്തിനായി അയൽവാസികളെ വിവരമറിയിച്ചു.എന്നാൽ അയൽവാസികൾ എത്തുന്നതിനു മുൻപേ ഇറൈഡ ബേസ്മെന്‍റിനുള്ളിലേക്ക് പോയിരുന്നു. അവരും മൂന്നുപേരും മരിച്ചത് പോലെ മരണപെട്ടു.

സ്ഥലത്തെത്തിയ അയൽവാസികൾ ഉടന്‍ തന്നെ പൊലീസിൻ വിവരം അറിയിക്കുകയും പൊലീസ് നടത്തിയ പരിശോധനയിലാണ് ബേസ്മെന്‍റിനുള്ളിൽ നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വൈദ്യ പരിശോധനയില്‍ മരണകാരണം അഴുകിയ ഉരുളക്കിഴങ്ങിൽ നിന്നുണ്ടായ വിഷവാതകം ശ്വസിച്ചതിനാലാണെന്ന് സ്ഥിരീകരിച്ചു. കുടുംബത്തിലെ നാല് പേര്‍ മരിച്ചതോടുകൂടി 8 വയസുകാരി മരിയ ചെലിഷേവ അനാഥയായി.

Eng­lish Summary:Inhaled poi­son gas from pota­toes; Four mem­bers of a fam­i­ly died
You may also like this video

YouTube video player

TOP NEWS

April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 1, 2025
April 1, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.