5 February 2026, Thursday

Related news

February 5, 2026
January 30, 2026
January 22, 2026
January 21, 2026
January 12, 2026
December 30, 2025
December 18, 2025
December 13, 2025
December 12, 2025
December 8, 2025

കൃത്രിമമായി സീറ്റ് ക്ഷാമം; ഇന്‍ഡിഗോക്കെതിരെ അന്വേഷണം

Janayugom Webdesk
ന്യൂഡല്‍ഹി
February 5, 2026 9:45 pm

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്കെതിരെ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) അന്വേഷണം പ്രഖ്യാപിച്ചു. വിപണിയിലെ തങ്ങളുടെ ആധിപത്യം ദുരുപയോഗം ചെയ്ത് ‘കൃത്രിമമായ സീറ്റ് ക്ഷാമം’ സൃഷ്ടിച്ചുവെന്ന പരാതിയിലാണ് നടപടി. ഡിസംബറിലെ യാത്രാ ക്ലേശങ്ങൾക്കിടയിൽ കമ്പനി ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കിയത് വഴി വിപണിയിൽ സേവനങ്ങൾ ലഭ്യമാക്കാതെ നിയന്ത്രിച്ചുവെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഡിസംബർ 3 മുതൽ 5 വരെയുള്ള മൂന്ന് ദിവസങ്ങൾക്കുള്ളിൽ മാത്രം 2,507 വിമാന സർവീസുകൾ ഇൻഡിഗോ റദ്ദാക്കുകയും 1,852 സർവീസുകൾ വൈകുകയും ചെയ്തു. ഇത് രാജ്യത്തുടനീളം ഏകദേശം മൂന്നു ലക്ഷത്തിലധികം യാത്രക്കാരെ നേരിട്ട് ബാധിച്ചു. തിരക്കേറിയ സമയത്ത് ഇത്രയധികം സർവീസുകൾ റദ്ദാക്കിയത് വഴി വിപണിയിൽ സീറ്റുകൾക്ക് ക്ഷാമമുണ്ടാക്കാനും സേവനം നിഷേധിക്കപ്പെടാനും കാരണമായെന്ന് സിസിഐ ഉത്തരവിൽ വ്യക്തമാക്കുന്നു. 

സർവീസുകൾ റദ്ദാക്കിയതിനെത്തുടർന്ന് വിമാന നിരക്കില്‍ അമിതമായ വര്‍ധനയാണ് ഉണ്ടായത്. സേവനങ്ങൾ മനഃപൂർവ്വം നിയന്ത്രിച്ചും അമിതവില ഈടാക്കിയും കമ്പനി നിയമലംഘനം നടത്തിയോ എന്നാണ് പരിശോധിക്കുക. ഇന്ത്യൻ ആഭ്യന്തര വിമാന സർവീസ് വിപണിയുടെ 60–61 % വിഹിതവും ഇൻഡിഗോയുടെ നിയന്ത്രണത്തിലാണ്. ഇത്രയും വലിയ വിപണി സ്വാധീനം ഉള്ളതിനാൽ മറ്റ് വിമാന കമ്പനികളുമായുളള മത്സരങ്ങളെ അവഗണിച്ച് സ്വതന്ത്രമായി പ്രവർത്തിക്കാൻ ഇൻഡിഗോക്ക് സാധിക്കുന്നുണ്ടെന്ന് സിസിഐ നിരീക്ഷിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.