23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 4, 2024
August 29, 2024
June 19, 2024
March 30, 2024
February 12, 2024
December 5, 2023
April 30, 2023
April 30, 2023
February 15, 2023
November 8, 2022

ഐഎന്‍എസ് അരിഘട്ട് നാവികസേനയുടെ ഭാഗമായി

Janayugom Webdesk
വിശാഖപട്ടണം
August 29, 2024 11:33 pm

ഇ­ന്ത്യ­ന്‍ നാവിക സേനയ്ക്ക് കൂടുതല്‍ കരുത്തേകി പുതിയ ആണവ ബാലിസ്റ്റിക് മിസൈല്‍ വാഹക അന്തര്‍ വാഹിനിയായ അരിഘട്ട്. വിശാഖപട്ടണത്ത് നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അന്തർവാഹിനി രാജ്യത്തിന് സമർപ്പിച്ചു. നാവിക സേനാ മേധാവി അഡ്മിറൽ ദിനേശ് ത്രിപാഠി, ഇന്ത്യ സ്ട്രാറ്റജിക്ക് കമാൻഡ് മേധാവി വൈസ് അഡ‌്മിറൽ സൂരജ് ബെറിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
അരിഹന്ത് ക്ലാസ് വിഭാഗത്തില്‍ പെടുന്ന അന്തര്‍ വാഹിനിയാണ് ഐഎന്‍എസ് അരിഘട്ട്. 2018ല്‍ കമ്മിഷന്‍ ചെയ്ത ഐഎന്‍എസ് അരിഹന്ത് ആണ് നിലവില്‍ ഇന്ത്യയുടെ ഏക ആണവ അന്തര്‍ വാഹിനി. 750 കിലോ മീറ്റര്‍ ദൂരപരിധിയുള്ള 12 സാഗരിക (കെ-15) ആണവ ബാലിസ്റ്റിക് മിസൈലുകളോ 3,500 കിലോമീറ്റര്‍ മുതല്‍ 5,000 കിലോമീറ്റര്‍ വരെ ദൂര പരിധിയുള്ള നാല് കെ-4 ആണവ മിസൈലുകളോ വഹിക്കാന്‍ അരിഘട്ടിന് ശേഷിയുണ്ട്. പുറമെ ടോർപിഡോ സംവിധാനവും അരിഘട്ടിൽ സജ്ജമാണ്. 

112 മീറ്ററാണ് അരിഘട്ടിന്റെ നീളം. ഉപരിതലത്തിൽ പരമാവധി 12–15 നോട്ട്, വെള്ളത്തിനടിയിൽ 24 നോട്ട് വരെ വേഗം കൈവരിക്കാന്‍ അരിഘട്ടിന് കഴിയും. 83 മെഗാവാട്ട് പ്രഷറൈസ്ഡ് ലൈറ്റ് വാട്ടര്‍ റിയാക്ടറാണ് കരുത്തേകുന്നത്. പരമ്പരാഗത ഡീസല്‍-ഇലക്ട്രിക് അന്തര്‍ വാഹിനികളില്‍ നിന്ന് വ്യത്യസ്തമായി മാസങ്ങളോളം വെള്ളത്തിനടിയില്‍ തന്നെ തുടരാന്‍ ഇത് അരിഘട്ടിനെ സഹായിക്കും. ഐഎന്‍എസ് അരിദമന്‍ എന്ന ഇന്ത്യയുടെ മൂന്നാം ആണവ മിസൈല്‍ വാഹക അന്തര്‍ വാഹിനിയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.