22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 5, 2024
September 22, 2024
May 22, 2024
May 14, 2024
March 28, 2024
March 6, 2024
February 15, 2024
February 1, 2024
January 18, 2024
January 9, 2024

ലക്ഷദ്വീപില്‍ നാവികത്താവളം തുറന്നു

Janayugom Webdesk
മിനിക്കോയ്
March 6, 2024 9:02 pm

ലക്ഷദ്വീപിലെ മിനിക്കോയിയിൽ ഇന്ത്യയുടെ നാവികത്താവളം “ഐഎൻഎസ് ജടായു’ പ്രവർത്തനം തുടങ്ങി. നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാറാണ് തന്ത്രപ്രധാനമായ നാവികത്താവളം സേനയ്ക്കു സമർപ്പിച്ചത്.
മാലദ്വീപും ഇന്ത്യയുമായുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ ശക്തമാകുന്നതിനിടെയാണ് ഇന്ത്യയ്ക്ക് പുതിയ സേനാ താവളം ഒരുക്കുന്നത്. ലക്ഷദ്വീപ് സമൂഹത്തിൽ മാലദ്വീപിനോട് ഏറ്റവും അടുത്തുള്ള ദ്വീപാണ് മിനിക്കോയ്.

ഇന്നലെ രാവിലെ 11.30നു നടന്ന ചടങ്ങിൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഘോഡ പട്ടേല്‍ മുഖ്യാതിഥിയായിരുന്നു. ഉന്നത നാവികോദ്യോഗസ്ഥരും വിമാനവാഹിനിക്കപ്പലുകളായ ഐഎന്‍എസ് വിക്രമാദിത്യയും ഐഎന്‍എസ് വിക്രാന്തും സാക്ഷ്യം വഹിച്ചു. കമാൻഡന്റ് വ്രത് ബഗേലിന്റെ കീഴിലാകും ഐഎൻഎസ് ജടായു.

ലക്ഷദ്വീപിലെ കവരത്തിയിൽ നിലവിൽ ഐഎൻഎസ് ദ്വീപ്‌രക്ഷക് എന്ന പേരിൽ ഇന്ത്യൻ നാവികസേനയ്ക്ക് താവളമുണ്ട്. തീരസംരക്ഷണ സേനയ്ക്കു കൂടി ഉപയോഗിക്കാനാകും വിധമാണ് ഐഎന്‍എസ് ജടായു സജ്ജമാക്കിയി‌ട്ടുള്ളത്.

Eng­lish Sum­ma­ry: INS Jatayu at Lakshadweep
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.