നാവികസേനയുടെ പ്രോജക്ട് 15 ബിയുടെ ആദ്യ യുദ്ധക്കപ്പലായ ഐഎൻഎസ് വിശാഖപട്ടണം ഇന്ന് കമ്മിഷൻ ചെയ്യും. മുംബൈയിലെ മസഗോൺ ഡോക്ക്‌യാർഡില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പങ്കെടുക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഡിസ്ട്രോയർ വിഭാഗത്തിൽപ്പെട്ട കപ്പലാണ് ഐഎൻഎസ് വിശാഖപട്ടണം. 163 മീറ്റർ നീളമുള്ള കപ്പലിന് 7400 ടണ്ണിലധികം ഭാരം വഹിക്കാന്‍ കഴിയും.
നാവികസേനയുടെ ഡിസ്ട്രോയർ വിഭാഗത്തിൽപ്പെട്ട കപ്പലുകളിൽ ഏറ്റവും വലുതെന്ന വിശേഷണവും വിശാഖപട്ടണത്തിന് സ്വന്തമാണ്. കമ്മിഷൻ ചെയ്താലും കപ്പലിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള നിരീക്ഷണങ്ങൾ തുടരുമെന്ന് ഐഎൻഎസ് വിശാഖപട്ടണത്തിന്റെ കമാൻഡിംഗ് ഓഫീസർ ക്യാപ്റ്റൻ ബീരേന്ദ്ര സിങ് ബെയ്ൻസ് പറഞ്ഞു. മോര്‍മുഗാവോ, ഇംഫാല്‍, സൂറത്ത് എന്നിവയാണ് വിശാഖപട്ടണം ക്ലാസില്‍ ഇനി നിര്‍മ്മാണം പൂര്‍ത്തിയാകുന്ന കപ്പലുകള്‍.
25ന് കല്‍വരി ക്ലാസില്‍ ഉള്‍പ്പെടുന്ന വേല എന്ന അന്തർവാഹിനി നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിങ് രാഷ്‌ട്രത്തിന് സമർപ്പിക്കും. പശ്ചിമ നാവിക കമാൻഡിലാകും വേലയുടെ സേവനം. വേല ഭൂരിഭാഗം പരീക്ഷണങ്ങളും പൂർത്തിയാക്കി, യുദ്ധ സജ്ജവും പ്രവർത്തന സജ്ജവുമാണെന്ന് നാവികസേന വ്യക്തമാക്കി.
english summary:INS Visakhapatnam will be handed over to the nation today
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.