3 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 3, 2025
April 3, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 1, 2025
April 1, 2025
April 1, 2025

ഗാംബിയ വിവാദം; രാജ്യത്തുടനീളം മരുന്ന് ഫാക്ടറികളിൽ പരിശോധന

Janayugom Webdesk
ന്യൂഡല്‍ഹി
December 27, 2022 9:59 pm

ഗാംബിയ വിവാദം തുടരുന്നതിനിടെ രാജ്യത്തുടനീളം മരുന്ന് ഫാക്ടറികളിൽ പരിശോധന. മരുന്നുകളുടെ ഉയര്‍ന്ന നിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സംയുക്ത പരിശോധനകൾ നടത്തുന്നതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 

നേരത്തെ ഉല്പാദന മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഹരിയാന ആസ്ഥാനമായുള്ള മെയ്ഡന്‍ ഫാര്‍മസിയുടെ എല്ലാ പ്രവര്‍ത്തനവും ഒക്ടോബറിൽ സർക്കാർ താൽക്കാലികമായി നിർത്തിവച്ചിരുന്നു. എന്നാൽ മെയ്ഡൻ ഗാംബിയയിലേക്ക് അയച്ച അതേ ബാച്ചിലെ സിറപ്പുകളിൽ നിന്നുള്ള സാമ്പിളുകളുടെ പരിശോധനകൾ സർക്കാർ നിർദ്ദേശങ്ങൾക്ക് അനുസൃതമാണെന്ന് ഇന്ത്യയുടെ പ്രധാന ഡ്രഗ്സ് ഓഫീസർ ഈ മാസം ലോകാരോഗ്യ സംഘടനയെ അറിയിച്ചു. എന്നാല്‍ ലോകാരോഗ്യ സംഘടന ഇത് അംഗീകരിച്ചിട്ടില്ല. മെയ്ഡൻ സിറപ്പുകളില്‍ എഥിലിൻ ഗ്ലൈക്കോൾ, ഡൈതൈലെനെഗ്ലൈക്കോൾ എന്നിവയുടെ അധിക അളവ് കണ്ടെത്തിയിട്ടുണ്ട്.

Eng­lish Summary;Inspection of drug fac­to­ries across the country
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.