താനൂർ ബോട്ട് ദുരന്തത്തെ തുടർന്ന് ആലപ്പുഴയിൽ നടത്തിയ പരിശോധനയിൽ സുരക്ഷാ സൗകര്യങ്ങളില്ലാത്ത 15 ബോട്ടുകൾക്ക് നോട്ടീസ് നൽകി. തുറമുഖ വകുപ്പിന്റെയും ടൂറിസം പൊലീസിന്റേയും നേതൃത്വത്തിലായിരുന്നു പരിശോധന. രേഖകളൊന്നുമില്ലാത്ത ഒരു ഹൗസ് ബോട്ട് പിടികൂടി. പിടിച്ചെടുത്ത ബോട്ട് നിയമപരമായ ഒരു രേഖയുമില്ലാതെയാണ് പ്രവർത്തിച്ചതെന്നും ജീവനക്കാരിൽ ഒരാൾക്ക് മാത്രമേ ലൈസൻസുണ്ടായിരുന്നുള്ളൂവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ രാവിലെ മുതലായിരുന്നു പരിശോധന. പിടിച്ചെടുത്ത ബോട്ടിന് സ്റ്റോപ്പ് മെമ്മോ നൽകി ആര്യാടിലെ യാർഡിലേയ്ക്കു മാറ്റി. എൻജിൻ ഡ്രൈവർ, സ്രാങ്ക്, ലസ്കർ എന്നിങ്ങനെ മൂന്നു പേർക്ക് ലൈസൻസ് വേണമെന്നിരിക്കെ പിടിച്ചെടുത്ത ബോട്ടിൽ ഒരാൾക്കു മാത്രമേ ലൈസൻസ് ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞിരുന്നു. സുരക്ഷാ സൗകര്യങ്ങളുടെ ഭാഗമായ ജാക്കറ്റുകളുടെ എണ്ണവും കുറവായിരുന്നു. മറ്റ് ക്രമക്കേടുകൾ കണ്ട 5 ബോട്ടുകളുടെ ഉടമകൾക്ക് ഒരു ലക്ഷത്തിപതിനായിരം രൂപ പിഴയടക്കുവാൻ നോട്ടീസ് നൽകി. 5 ബോട്ടുകളിൽ ഡ്രൈവർമാർക്ക് മതിയായ ലൈസൻസ് ഇല്ലായിരുന്നു. ജീവനക്കാരുടെ ലൈസൻസ്, അഗ്നിശമന ഉപകരണങ്ങൾ, മതിയായ ലൈഫ്ജാക്കറ്റ്, ലൈഫ്ബോയകളടക്കമുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ, സർവീസ് നടത്താനുള്ള സർട്ടിഫിക്കറ്റ് എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്.
english summary; Inspection of houseboats intensified in Alappuzha
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.