തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിങ് യന്ത്രങ്ങൾ പരിശോധനയുടെ ഭാഗമായി മോക്ക് പോൾ പരിശോധന നടത്തിയപ്പോൾ ബിജെപി സ്ഥാനാർത്ഥിക്ക് വിവിപാറ്റിൽ കൂടുതൽ സ്ലിപ്പുകൾ കിട്ടിയതായി പരാതി. കാസർകോട് നിയമസഭാ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ ഗവ. കോളേജിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് മുമ്പാകെ പരിശോധിച്ചപ്പോഴാണ് നാല് യന്ത്രങ്ങളിൽ തകരാർ കണ്ടത്.
ആദ്യ റൗണ്ടിലുള്ള ബൂത്തുകളുടെ ഇവിഎമ്മുകളിലാണ് തകരാർ കണ്ടത്. ആദ്യ സ്ഥാനാർത്ഥിയായ താമര ചിഹ്നത്തിൽ വോട്ട് ചെയ്യാതെ തന്നെ വിവിപാറ്റ് എണ്ണുമ്പോൾ അതിൽ ഒന്നും രണ്ടും പ്രിന്റ് ചെയ്തു കാണുകയായിരുന്നു. സാങ്കേതിക തകരാറാണ് കാരണമെന്നും പരിഹരിക്കുമെന്നും സ്ഥലത്തുണ്ടായിരുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വിവരമറിഞ്ഞ് എൽഡിഎഫ് സ്ഥാനാർത്ഥി എം വി ബാലകൃഷ്ണൻ ജില്ലാ വരണാധികാരിക്ക് പരാതി നൽകി.
English Summary: Inspection of Voting Machines; Vote no for BJP
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.