24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024

ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട്ടിങ്ങ്; കയര്‍ കഴുത്തില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം

Janayugom Webdesk
പട്‌ന
June 19, 2023 5:01 pm

ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട്ട് ചെയ്യുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. ബിഹാറിലെ തൗഫിര്‍ ഗധിയ സ്വദേശിയായ നീതു ദേവി(35)യെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. ‘ആത്മഹത്യ’ റീല്‍സ് ചിത്രീകരിക്കാനുള്ള ശ്രമത്തിനിടെയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം, സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് ചൗദാം എസ്എച്ച്ഒ സത്യവ്രത് സിങ് മാധ്യമങ്ങളോട് പറഞ്ഞു.

ശനിയാഴ്ച വൈകിട്ടാണ് നീതു ദേവിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ സജീവ താരമാണ് നീതു. പതിവായി ഇന്‍സ്റ്റഗ്രാമ് റീല്‍സുകളും അപ് ലോഡ് ചെയ്തിരുന്നു. ശനിയാഴ്ച വൈകിട്ട് ആത്മഹത്യരംഗങ്ങളുടെ റീല്‍സ് ചെയ്യാനുള്ള ശ്രമമാണ് മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളും സമീപവാസികളും പറയുന്നത്.

കിടപ്പുമുറിയില്‍ കല്ലുകള്‍ അടുക്കിവെച്ച് അതിനുമുകളില്‍ കയറിനിന്നാണ് നീതു ദേവി റീല്‍സ് ചിത്രീകരിക്കാന്‍ ശ്രമിച്ചത്. ആത്മഹത്യാരംഗങ്ങളായതിനാല്‍ വീടിന്റെ സീലിങ്ങില്‍ കയറിട്ട് കഴുത്തില്‍ ഇട്ടിരുന്നു. എന്നാല്‍ ഇതിനിടെ കല്ലിന് മുകളില്‍നിന്ന് കാല്‍വഴുതിയതോടെ കഴുത്തിലെ കുരുക്ക് മുറുകുകയും മരണം സംഭവിക്കുകയുമായിരുന്നു.

സംഭവസമയം ഭര്‍തൃമാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. നീതുവിന്റെ ഭര്‍ത്താവ് ബബ്‌ലു ശര്‍മ മറ്റൊരിടത്താണ് ജോലിചെയ്യുന്നത്. യുവതിക്ക് മൂന്ന് വയസ്സിനും പത്തുവയസ്സിനും ഇടയിലുള്ള നാലുകുട്ടികളാണുള്ളത്.

Eng­lish Summary:Instagram Reese’s Shoot­ing; The young woman met a trag­ic end with the rope entan­gled in her neck

You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.