28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 15, 2025
April 15, 2025
April 13, 2025
April 11, 2025
April 9, 2025
April 8, 2025
April 7, 2025
April 5, 2025
April 4, 2025

ഇന്‍സ്റ്റഗ്രാം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു; യുവാവ് പിണങ്ങിയതോടെ 17കാരി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

Janayugom Webdesk
മലപ്പുറം
February 19, 2023 3:35 pm

പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഫോണില്‍ ഇന്‍സ്റ്റഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തതിന് യുവാവ് പെണ്‍കുട്ടിയോട് പിണങ്ങിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. തുടര്‍ന്ന് ചേളാരി സ്വദേശി ഷിബിനെ(24)യാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണാക്കുറ്റമാണ് യുവാവിനെതിരെ ചുമത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഫെബ്രുവരി 14-ാം തീയതി പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. പ്ലസ്ടു വിദ്യാര്‍ഥിനിയായ 17‑കാരിയെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് വടക്കുഭാഗത്തായി റെയില്‍വേ ട്രാക്കിലായിരുന്നു മൃതദേഹം.

മരിച്ച പെണ്‍കുട്ടിയും ഷിബിനും തമ്മില്‍ സൗഹൃദത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് പെണ്‍കുട്ടി ഫോണില്‍ ഇന്‍സ്റ്റഗ്രാം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തത്. പിന്നാലെ ഷിബിന്‍ പെണ്‍കുട്ടിയുമായി പിണങ്ങി. പിണക്കം മാറ്റണമെന്ന് പെണ്‍കുട്ടി പലതവണ ആവശ്യപ്പെട്ടിട്ടും ഷിബിന്‍ തയ്യാറായില്ല. ഇതോടെയാണ് ഫെബ്രുവരി 14‑ന് പുലര്‍ച്ചെ പെണ്‍കുട്ടി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Eng­lish Summary;Installed the Insta­gram app; A 17-year-old girl jumped in front of the train 

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.