പാചക വാതക വില ഉള്‍പ്പെടെ എല്ലാ മേഖലയിലും സാമ്പത്തികമായി നട്ടംതിരിയുന്ന ജനങ്ങൾക്കുമേൽ പ്രീമിയം തുകയില്‍ വന്‍തോതില്‍ ഇരുട്ടടിയുമായി ഇൻഷുറൻസ് കമ്പനികളും. മാധ്യമങ്ങളില്‍ കൂടിയോ നേരിട്ടോ, മെസേജ് വഴിയോ പ്രീമിയം തുക വര്‍ധനവ് അറിയിക്കാതെ 50 ശതമാനം മുതല്‍ 100 ശതമാനം വരെ പ്രീമിയം തുക വര്‍ധിപ്പിച്ചാണ് ഇരുട്ടടി നല്‍കിയിരിക്കുന്നത്. ഉദാഹരണത്തിന് ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ഹാപ്പി ഫാമിലി ഫ്ലോട്ടര്‍ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് 7,920 രൂപ അടയ്ക്കണമെന്ന് ഫെബ്രുവരി 27ന് പുതുക്കല്‍ നോട്ടീസ് അയച്ച വ്യക്തി തുക അടയ്ക്കാനെത്തിയപ്പോള്‍ 11,876 രൂപ അടയ്ക്കണമെന്നാണ് ജീവനക്കാരന്‍ ആവശ്യപ്പെട്ടത്. ചോദ്യം ചെയ്തപ്പോള്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അടയ്ക്കാനാണ് ജീവനക്കാര്‍ നിസഹായതോടെ പറയുന്നത്.
മാത്രമല്ല 70 വയസിന് മുകളില്‍ പ്രായമുള്ളവരുടെ ഇന്‍ഷുറന്‍സ് തുകയില്‍ 100 ശതമാനത്തിന് മുകളിലാണ് വര്‍ധനവ്. 12,000 രൂപ അടയ്ക്കുന്നതിന് നോട്ടീസ് ലഭിച്ച വ്യക്തി തുകയുമായി എത്തിയപ്പോള്‍ 24,000 രൂപ അടയ്ക്കാനായിരുന്നു ജീവനക്കാരുടെ അറിയിപ്പ്. മുതല്‍ മുകളിലോട്ട് അടയ്ക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നുത്.
ഇതു സംബന്ധിച്ച് അന്വേഷിച്ച ജനയുഗം ലേഖകന് ഓഫീസില്‍ നിന്നും ലഭിച്ച് മറുപടിയും വിചിത്രമാണ്. ഇന്‍ഷുറന്‍സ് തുക പുതുക്കാന്‍ ഫെബ്രുവരി 28വരെ യാതൊരു മുന്നറിയിപ്പും മേധാവികള്‍ നല്‍കിയിരുന്നില്ല. എന്നാല്‍ മാര്‍ച്ച് ഒന്നിന് ലഭിച്ച് മെയിലിലാണ് വന്‍ വര്‍ധനവിന്റെ വിവരങ്ങള്‍ ലഭ്യമായത്. അതുകൊണ്ടുതന്നെ ദിവസേന എത്തുന്ന ഇടപാടുകാരുമായി ഞങ്ങള്‍ക്ക് കലഹിക്കേണ്ടിവരുന്നുവെന്നും ജീവനക്കാര്‍ പറയുന്നു.ഓറിയന്റല്‍ ഇന്‍ഷുറന്‍സ് മാത്രമല്ല, ന്യൂ ഇന്ത്യ, യുണൈറ്റഡ് ഇന്ത്യാ തുടങ്ങിയ കമ്പിനികളും ഓരേ സമയം വന്‍തോതില്‍ നിരക്ക് ഉയര്‍ത്തിക്കഴിഞ്ഞു.
എന്നാല്‍ ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ കൂടിയോ, മെസേജ് ആയോ വാര്‍ത്തകള്‍ അറിയേക്കേണ്ടെന്നും ഈ മേഖലയില്‍ വന്‍തോതില്‍ ക്ലെയിം വരുന്നതിനാല്‍ ഇടപാടുകാരുടെ എണ്ണം കുറയ്ക്കേണ്ടിവരുന്നതിനാലാണ് അറിയിപ്പുകള്‍ നല്‍കാത്തതെന്നാണ് കമ്പനി മേധാവികള്‍ രഹസ്യമായി പറയുന്നത്. ഇത്തരത്തില്‍ ജനങ്ങള്‍ക്ക് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നാണ് തുക അടയ്ക്കാനെത്തിയ 70 വയസിന് മുകളില്‍ പ്രായമുള്ളയാളും എന്നാല്‍ പേരു വെളിപ്പെടുത്താനാവാത്തവരുമായവര്‍ പരാതിപ്പെടുന്നത്.
വാഹന ഇന്‍ഷുറന്‍സ് മേഖലയിലും മാര്‍ച്ചു മുതല്‍ 50 ശതമാനം മുതല്‍ 100 ശതമാനം വരെ പഴക്കമനുസരിച്ച് തുക വര്‍ധിപ്പിച്ചിരിക്കുകയാണ്. മാത്രമല്ല ഇവരും കഴിഞ്ഞ വര്‍ഷത്തെ പ്രീമിയം തുക അടയ്ക്കാനെത്തുമ്പോഴാണ് പലപ്പോഴും തുക വര്‍ധിച്ച വിവരം അറിയുന്നത്.
English Summary; Insurance companies increase the amount of premium without an argument: employees with strange explanation and exclusive
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.