5 October 2024, Saturday
KSFE Galaxy Chits Banner 2

തെക്കന്‍ കേരളത്തില്‍ സിഎന്‍ജി വാഹനങ്ങളോട് താല്പര്യം വര്‍ധിക്കുന്നു

സ്വന്തം ലേഖിക
ആലപ്പുഴ
July 18, 2024 9:15 am

തെക്കന്‍കേരളത്തില്‍ സിഎന്‍ജി (കംപ്രസ്ഡ് നാച്യുറല്‍ ഗ്യാസ്) വാഹനങ്ങളോട് താല്പര്യം വര്‍ധിക്കുന്നു. സിഎന്‍ ജി ഉപയോഗം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം, ജില്ലകളില്‍ മാതൃകാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികളായി . ഈ ജില്ലകളില്‍ മുന്‍ വര്‍ഷങ്ങളിലേക്കാള്‍ അധികം വാഹനങ്ങളാണ് സിഎന്‍ജിയിലേയ്ക്ക് മാറിയത്. സിറ്റിഗ്യാസ് വിതരണം ചെയ്യുന്ന കമ്പിനി ആദ്യമായാണ് കേരളത്തില്‍ ഇത്തരം കേന്ദം തുടങ്ങുന്നത്. സിഎന്‍ജിയിലേയ്ക്ക് മാറ്റുന്നതിനായി വാഹനങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത കിറ്റുകള്‍ ഘടിപ്പിക്കുന്നതിന് സാങ്കേതിക സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഏജന്‍സികള്‍ക്കാണ് ഇവയുടെ പ്രവര്‍ത്തന മേല്‍നോട്ടം ഉണ്ടാകുന്നത്. ആദ്യ കേന്ദ്രം തിരുവനന്തപുരത്താണ്. 

സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് മറ്റ് ജില്ലകളില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് കേരളത്തിലെ സിഎന്‍ജി വിതരണക്കാരായ എ ജി ആന്‍ഡ് പി പ്രഥം കമ്പിനി അധികൃതര്‍ പറഞ്ഞു. തെക്കന്‍ കേരളത്തില്‍ സിറ്റിഗ്യാസ് പദ്ധതി വിജയമായതാണ് സിഎന്‍ജി ഉപയോഗം വര്‍ധിപ്പിച്ചത്. എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലകളിലാണ് ഈ കമ്പിനി ഗ്യാസ് വിതരണം ചെയ്യുന്നത്. ഈ ജില്ലകളില്‍ കുഴലിട്ട് വരികയാണ്. ഇതിന്റെ ഭാഗമായാണ് വാഹനങ്ങള്‍ക്കുള്ള സിഎന്‍ജി വിതരണവും .വിലക്കുറവാണ് ആളുകളെ സിഎന്‍ജിയിലേയ്ക്ക് ആകര്‍ഷിക്കുന്നത്. സംസ്ഥാനത്ത് സിഎൻജിയിലേക്ക് ചുവടുമാറിയതിൽ കൂടുതലും ഓട്ടോറിക്ഷകളാണ്. സിഎൻജിയിലേക്ക് മാറിയ ആംബുലൻസുകളും സ്കൂൾ വാഹനങ്ങളും നാല് ചക്ര ഓട്ടോകളും സംസ്ഥാനത്തുണ്ട്.

Eng­lish Sum­ma­ry: Inter­est in CNG vehi­cles is increas­ing in south­ern Kerala

You may also like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.