23 January 2026, Friday

പെരുമാള്‍ മുരുകന്‍ ബുക്കര്‍ പ്രൈസ് പട്ടികയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 14, 2023 11:29 pm

2023ലെ ബുക്കര്‍ പ്രൈസ് പട്ടികയില്‍ ഇടം പിടിച്ച് തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍. പിയറെ എന്ന തമിഴ് കൃതിയാണ് ബുക്കര്‍ പ്രൈസ് ഫൗണ്ടേഷന്‍ തെരഞ്ഞെടുത്തത്. അനിരുദ്ധന്‍ വാസുദേവന്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയ നോവലാണ് പിയറെ. ജാതി വ്യവസ്ഥയും ദുരഭിമാന കൊലയും ഇതിവൃത്തമാക്കിയ നോവല്‍ തമിഴ് നാട്ടില്‍ ഇന്നും നിലനില്‍ക്കുന്ന ജാതി വ്യവസ്ഥയുടെ തിക്തമുഖം വരച്ചു കാട്ടുന്നതാണ്. വ്യത്യസ്ത ജാതിയില്‍പ്പെട്ട ഭാര്യയുടെയും ഭര്‍ത്താവിന്റെയും കഥയാണ് പിയറെ.

വെറുപ്പും വിദ്വേഷവും അക്രമവും ജാതി വൈരവും വരച്ച് കാട്ടുന്ന പുസ്തകമാണിത് എന്നാണ് ബുക്കര്‍ പ്രൈസ് ഫൗണ്ടേഷന്‍ വിലയിരുത്തിയിട്ടുള്ളത്. ബുക്കര്‍ പ്രൈസ് പട്ടികയില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തന്റെ രചനകള്‍ക്കുള്ള അംഗീകാരമാണ് ഇതെന്നും പെരുമാള്‍ മുരുകന്‍ പറഞ്ഞു. 50,000 പൗണ്ട് ആണ് പുരസ്കാര ജേതാവിനും വിവര്‍ത്തകനുമായി ലഭിക്കുക. ആദ്യമായാണ് ഒരു തമിഴ് സാഹിത്യകാരന്‍ ബുക്കര്‍ പട്ടികയില്‍ ഇടം പിടിക്കുന്നത്. തമിഴ‌്നാട്ടിലെ സേലം സ്വദേശിയാണ് പെരുമാള്‍ മുരുകന്‍ .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.