മണിപ്പുര്‍ കലാപത്തിലെ രാജ്യാന്തര ഗൂഢാലോചനയില്‍ ഒരാള്‍ അറസ്റ്റില്‍ . ചുരാചന്ദ്പൂര്‍ സ്വദേശിയെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. മ്യാന്‍മര്‍, ബംഗ്ലദേശ് പോലെയുള്ള രാജ്യങ്ങളിലെ ഭീകരസംഘടനകളുമായുള്ള ബന്ധത്തിന്റെ പേരിലാണ് അറസ്റ്റ്. അറസ്റ്റിലായ ആളെ ചോദ്യം ചെയ്യലിനായി ദില്ലിയിലെത്തിച്ചു
ചുരാചന്ദ്പൂര്‍ സ്വദേശിയെയാണ് കലാപത്തിലെ രാജ്യാന്തര ഗൂഡാലോചനയില്‍ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. വിവിധ ഗോത്രങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തി രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ പ്രതി ശ്രമിച്ചെന്നാണ് എന്‍ഐഎ കണ്ടെത്തല്‍.വംശീയ വിള്ളല്‍ ഉണ്ടാക്കാന്‍ മ്യാന്‍മറും ബംഗ്ലാദേശും കേന്ദ്രീകരിച്ചുള്ള ഭീകരവാദി ഗ്രൂപ്പുകള്‍ ഇന്ത്യയിലെ ഭീകര സംഘടന കളുമായി ഗൂഢാലോചന നടത്തി. ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങാന്‍ വിദേശ ഭീകര സംഘടനകള്‍ ഫണ്ട് നല്‍കിയെന്നാണ് കണ്ടെത്തല്‍.
അതേസമയം മെയ്‌തേയ് വിഭാഗത്തിലെ രണ്ട് വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ പ്രതിഷേധം ആളികത്തുകയാണ്. മണിപ്പുരില്‍ വിദ്യാര്‍ഥികളുടെ കൊലപാതത്തില്‍ പ്രതിഷേധിച്ചവരെ സുരക്ഷാസേന ക്രൂരമായി ആക്രമിച്ചെന്നാരോപിച്ചുള്ള മെയ്‌തെയ് വിഭാഗത്തിന്റെ പ്രതിഷേധം പടരുകയാണ്.
മെയ്‌തെയ്കളിലെ തീവ്രസംഘടനയായ ആരംഭായ് തെങ്കോല്‍ ഇംഫാല്‍ ടൗണില്‍ വന്‍ പ്രതിഷേധപ്രകടനം നടത്തി. ദ്രുതകര്‍മസേന പ്രതിഷേധക്കാരുടെ സമീപത്തെത്തി പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചെന്നും മനുഷ്യാവകാശം, ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായുള്ള ചട്ടങ്ങള്‍ എന്നിവ ലംഘിക്കപ്പെട്ടുവെന്നാണ് ആരോപണം.
English summary; Manipur Riots; One person was arrested
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.