16 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 15, 2025
November 11, 2024
September 9, 2024
April 5, 2024
March 9, 2024
March 8, 2024
March 1, 2024
November 10, 2023
February 1, 2023
September 6, 2022

രാജ്യാന്തര കുറ്റവാളി അലക്സേജ് വർഷങ്ങളോളം താമസിച്ചത് വർക്കലയിൽ; ഞെട്ടൽ മാറാതെ നാട്ടുകാർ

Janayugom Webdesk
തിരുവനന്തപുരം
March 15, 2025 6:06 pm

ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് കേസിൽ ഹോംസ്റ്റേയിൽ നിന്ന് പിടിയിലായ ലിത്വാനിയൻ പൗരനായ രാജ്യാന്തര കുറ്റവാളി അലക്സേജ് ബസിക്കോവ് വർഷങ്ങളോളം താമസിച്ചത് വർക്കലയിൽ. ഈ വിവരം അറിഞ്ഞതിന്റെ അമ്പരപ്പിലാണ് നാട്ടുകാർ. ഇടക്കിടക്ക് വിദേശത്തേക്ക് പോകാറുണ്ടാിരുന്ന അലക്സേജ് പ്രദേശവാസികളുമായി അധികം അടുപ്പമുണ്ടായിരുന്നില്ല. ഭാര്യയും രണ്ടുമക്കളും റഷ്യയിൽ നിന്നുള്ള ചില സുഹൃത്തുക്കൾക്കുമൊപ്പം ഹോം സ്റ്റേക്കുള്ളിൽ തന്നെയായിരുന്നു കൂടുതൽ സമയം കഴിഞ്ഞിരുന്നത്. ശതകോടതട്ടിപ്പ് നടത്തിയ അല്കേസജ് ഒരു ഫീച്ച‍ർ ഫോൺ മാത്രമായിരുന്നു കേരളത്തിൽ ഉപയോഗിച്ചിരുന്നത്. രണ്ടു വര്‍ഷം മുമ്പേ ഇയാൾ പൊലീസിന്റെ നോട്ടപ്പുള്ളി ആയിരുന്നു.

2023ൽ ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന ഒരു വനിത ഉള്‍പ്പെടെ മൂന്നു റഷ്യക്കാരെ നാടുകടത്തി. എന്നാൽ മൂന്നു റഷ്യക്കാരെ നാടുകടത്തിയപ്പോഴും അലക്സേജിലേക്ക് അന്വേഷണം പോയിരുന്നില്ല. രണ്ട് വർഷം മുമ്പ് ഈ ഹോം സ്റ്റേ കേന്ദ്രീകരിച്ച് ലഹരിവില്പന നടത്തുന്ന വിവരം പൊലീസിന് അറിയാമായിരുന്നു. കഞ്ചാവ് വില്പന നടത്തിയതിന് ഡാൻസാഫ് സംഘം ഇവിടെ രണ്ട് വർഷം മുമ്പ് റെയ്ഡ് നടത്തിയിരുന്നു. ഒരു വനിത അടക്കം മൂന്ന് റഷ്യക്കാരെ അന്ന് പിടികൂടി നാടുകടത്തിയിരുന്നു. 

ഇവരുടെ നാടുകടത്തൽ നോട്ടീസിലെ പ്രതികളുടെ വിലാസം കാണിച്ചിരുന്നത് അലക്സേജ് താമസിച്ചിരുന്ന സോയ എന്ന ഹോം സ്റ്റേയുടെ പേരായിരുന്നു. അന്ന് പക്ഷെ അലക്സേജിലേക്ക് അന്വേഷണം പോയില്ല. കഴിഞ്ഞ പത്തിന് ഇൻറർപോൾ നോട്ടീസ് കിട്ടിയപ്പോഴാണ് കൊടും കുറ്റവാളിയാണ് അലക്സേജ് എന്ന് പൊലീസ് തിരിച്ചറിയുന്നത്. കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ കള്ളപ്പണ കേസിൽ പ്രതിയായ ലിത്വാനിയ സ്വദേശി ബെഷ്യോകോവ് അലക്സെസ് എന്ന 46 കാരനെ വർക്കല കുരയ്ക്കണ്ണിയിലെ ഒരു ഹോം സ്റ്റേയിൽ നിന്ന് പിടികൂടിയത്. ലിത്വാനിയ സ്വദേശിയാണെങ്കിലും റഷ്യയിൽ സ്ഥിരതാമസക്കാരനാണ് പ്രതി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.