
‘മാധ്യമങ്ങൾ നേരിന് മാധ്യമങ്ങൾ സമാധാനത്തിന്’ എന്ന സന്ദേശമേകി കേരള മീഡിയ അക്കാദമി 2025 സെപ്തംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള- 2025 തിരുവനന്തപുരം ടാഗോർ തീയറ്റർ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, മാനവീയം വീഥി എന്നിവിടങ്ങളിലായി സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മാധ്യമസ്ഥാപനങ്ങളിൽ നിലവിൽ ജോലി ചെയ്യുന്ന 50 മാധ്യമപ്രവർത്തകർക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വിഷയത്തിൽ സെപ്തംബർ 30, ഒക്ടോബർ 1 തീയതികളിലായി ശിൽപ്പശാല സംഘടിപ്പിക്കുന്നു. ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻ വകുപ്പ്, കേരള പത്രപ്രവർത്തക യൂണിയൻ എന്നിവരുടെ സഹകരണത്തോടെയാണ് അന്താരാഷ്ട്ര മാധ്യമോത്സവം സംഘടിപ്പിക്കുന്നത്.
താത്പര്യമുള്ള മാധ്യമപ്രവർത്തകർ https://forms.gle/uPG6bT51wij8bCq49 എന്ന ലിങ്ക് മുഖേന വഴി സെപ്തംബർ 25 വൈകീട്ട് അഞ്ച് മണിക്കകം രജിസ്‌ട്രേഷന്‍ നടത്തണം. അപൂര്‍ണ്ണമായ ഫോമുകള്‍ പരിഗണിക്കുന്നതല്ല. മത്സരാര്‍ത്ഥികളുടെ സെലക്ഷന്‍ സംബന്ധിച്ച അന്തിമതീരുമാനം കേരള മീഡിയ അക്കാദമിയുടേതായിരിക്കും. വിശദാംശങ്ങള്‍ക്ക് ബന്ധപ്പെടുക: 0484- 2422275, 0471–2726275, 9633525585
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.