യെമന്റെ സമുദ്ര പരിധിയിൽ പ്രവേശിക്കും മുമ്പ് മുഴുവൻ കപ്പലുകളും യെമൻ സർക്കാരിന്റെ അനുമതി നേടണമെന്ന് യെമനി ടെലികോം മന്ത്രി മിസ്ഫർ അൽ നുമയ്ർ.ചെങ്കടലിനടിയിലെ നാല് ഇന്റർനെറ്റ് കേബിളുകൾ മുറിച്ചുമാറ്റിയ നിലയിൽ കണ്ടെത്തിയെന്നും ഇത് ആഗോള ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങളെ തകിടം മറിക്കുമെന്നും കഴിഞ്ഞ വാരം ഹോങ് കോങ് ആസ്ഥാനമായ ടെലികോം കമ്പനി അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് യെമന്റെ പുതിയ നീക്കം.യെമനി നാവിക സേനയുടെ കപ്പലുകൾ വഴി പെർമിറ്റുകൾക്കും തിരിച്ചറിയലിനുമുള്ള അഭ്യർത്ഥനകളിൽ സഹായിക്കുവാൻ യെമനി ടെലികോം മന്ത്രാലയം സന്നദ്ധമാണ്. കപ്പലുകളുടെ കാര്യത്തിൽ ഞങ്ങൾക്ക് ആശങ്കയുള്ളതിനാൽ പെർമിറ്റ് നേടേണ്ടത് വളരെ അത്യാവശ്യമാണ്,’ യെമന്റെ അൽ മസിറഹ് ടി.വി നെറ്റ്‌വർക്ക് വഴി അൽ നുമയ്ർ പറഞ്ഞു. എന്നാൽ കടലിനടിയിലെ കേബിളുകൾ തകർന്നതിന് പിന്നിൽ തങ്ങളാണെന്ന ആരോപണം ഹൂത്തികൾ നിഷേധിച്ചിരുന്നു.
പ്രദേശത്തെ രാജ്യങ്ങളുടെ ഇന്റർനെറ്റ് സേവനം ഇല്ലാതാകുന്ന നടപടി തങ്ങൾ സ്വീകരിക്കില്ലെന്നാണ് ഹൂത്തികൾ അറിയിച്ചത്.അതേസമയം യെമനി തുറമുഖ നഗരമായ ഏദനിൽ നിന്ന് 91 നോട്ടിക്കൽ മൈൽ അകലെ വെച്ച് ഒരു കപ്പലിന് നേരെ സ്ഫോടനമുണ്ടായെന്ന് യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ഏജൻസിയും ബ്രിട്ടീഷ് സെക്യൂരിറ്റി സ്ഥാപനമായ ആംബ്രെയും റിപ്പോർട്ട് ചെയ്തിരുന്നു.ആളപായമില്ലെന്നും കപ്പൽ അടുത്ത തുറമുഖം ലക്ഷ്യമാക്കി നീങ്ങിയെന്നുമാണ് ആംബ്രെയുടെ റിപ്പോർട്ട്.
English Summary:
International ships require permission for transboundary ships
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.