
അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്ന് വൈകിട്ട് 6.25നു കേരളത്തില്‍ നിന്നും ദൃശ്യമാകും. 40 ഡിഗ്രി ഉയരത്തിൽവരെയാണ് നിലയം സഞ്ചരിക്കുക. തിളക്കമുള്ള, വേഗത്തിൽ ചലിക്കുന്ന വസ്തുവായാണ് നിലയം ദൃശ്യമാവുക. ഏകദേശം ആറു മിനിറ്റിനുള്ളില്‍ തെക്കുകിഴക്കന്‍ ചക്രവാളത്തില്‍ അസ്തമിക്കും. ഡിസംബർ 6, 7 തിയതികളിൽ വൈകിട്ടും ഡിസംബർ 9ന് രാവിലെയും കാണാം. എങ്കിലും ഈ ഉയരത്തിൽ കാണാൻ സാധിക്കില്ല. ഡിസംബർ 11ന് രാവിലെ 5.19ന് 58 ഡിഗ്രിവരെ ഉയരത്തിലെത്തുന്നതിനാൽ വ്യക്തമായി കാണാൻ കഴിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.