
അന്താരാഷ്ട്ര വനിതാദിനത്തിന്റെ സംസ്ഥാനതല ആഘോഷ പരിപാടികൾ ശനിയാഴ്ച കല്പറ്റയിൽ നടക്കും. രാവിലെ പത്ത് മണിക്ക് ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ലിംഗനീതി ഉൾച്ചേർത്ത വികസന മാതൃകകൾ എന്ന വിഷയത്തിൽ സിമ്പോസിയം നടത്തും.
ലിംഗ നീതിക്കായി നടത്തിയ ദേശീയ കാമ്പയിനായ നയിചേതനയുമായി ബന്ധപ്പെട്ട് ജില്ലാതലങ്ങളിൽ പ്രബന്ധങ്ങൾ സിമ്പോസിയത്തിൽ അവതരിപ്പിക്കും. മികച്ച പ്രബന്ധങ്ങൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്യും. ഓരോ ജില്ലയേയും പ്രതിനിധീകരിച്ച് കുടുംബശ്രീ ജില്ലാമിഷൻ കോ ഡിനേറ്റർമാരാണ് പ്രബന്ധങ്ങൾ അവതരിപ്പിക്കുക. പ്രബന്ധാവതരണം അടിസ്ഥാനമാക്കി ചോദ്യോത്തര വേളയും ഉണ്ടാകും. ഇതുകൂടി വിലയിരുത്തിയാണ് മികച്ച പ്രബന്ധങ്ങൾ തിരഞ്ഞെടുക്കുന്നത്. ടിസിദ്ദീഖ് എംഎൽഎ. ചടങ്ങിൽ അധ്യക്ഷത വഹിക്കും.
പ്രിയങ്കാ ഗാന്ധി എംപി,കളക്ടർ ഡിആർ.മേഘശ്രീ, എഴുത്തുകാരായ ഷീലാ ടോമി, എസ് തനൂജകുമാരി,ഫോറസ്റ്റ് ബീറ്റ് ഓഫീസർ ജി റോഷ്നി എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ആദരിക്കും. പ്രബന്ധങ്ങൾ നഗരസഭാ ചെയർമാൻ ടിജെ. ഐസക്ക് പ്രകാശനം ചെയ്യും. ജില്ലയിലെ വനിതാതാരങ്ങളെ കുടുംബശീ എക്സിക്യുട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ ആദരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.