27 December 2025, Saturday

അന്താരാഷ്ട്ര വനിതാദിനം : സംസ്ഥാനതല പരിപാടികള്‍ സംഘടിപ്പിക്കുന്നു

Janayugom Webdesk
തിരുവനന്തപുരം
March 5, 2025 3:07 pm

അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് വനിതാ-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 8ന് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ സംസ്ഥാനതല പരിപാടികള്‍ സംഘടിപ്പിക്കും.പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം വൈകുന്നേരം 5ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ആരോഗ്യ- വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വഹിക്കും. ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷനാകും.രാവിലെ 11ന് കാര്യപരിപാടികള്‍ ആരംഭിക്കും.

വനിതാ എഴുത്തുകാരുടെ സംഗമം, സ്ത്രീ പ്രാതിനിധ്യം കുറവുള്ള മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകളുടെ സംഗമം, കോളജ് വിദ്യാര്‍ത്ഥിയുടെ സംവാദം എന്നിവയെ തുടര്‍ന്ന് കളരിപ്പയറ്റും അരങ്ങേറും. ചടങ്ങിനൊടനുബന്ധിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ തങ്ങളുടേതായ വ്യക്തിമുദ്രയും മികവും പ്രകടമാക്കിയ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് വനിതാ രത്‌ന പുരസ്‌കാരം നല്‍കിയും ഐസിഡിഎസ് പദ്ധതി പ്രവര്‍ത്തനത്തില്‍ മികവുപുലര്‍ത്തിയവര്‍ക്കായി അവാര്‍ഡുകള്‍ നല്‍കിയും ആദരിക്കും.

മൃഗസംരക്ഷണവും ക്ഷീരവികസനവും വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി, ശശി തരൂര്‍ എംപി., വി കെ പ്രശാന്ത് എംഎല്‍എ, മെയര്‍ ആര്യ രാജേന്ദ്രന്‍, വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി, വിനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും. 

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 26, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.