30 September 2024, Monday
KSFE Galaxy Chits Banner 2

മണിപ്പൂരിൽ അഞ്ച് ദിവസത്തേക്ക് ഇൻറർനെറ്റ് നിരോധിച്ചു

Janayugom Webdesk
മണിപ്പൂർ
September 10, 2024 4:58 pm

മണിപ്പൂരില്‍ ഇന്ന് മുതല്‍ 5 ദിസത്തേക്ക് ഇന്റര്‍നെറ്റ് നിരോധിച്ചു.സാമൂഹ്യ വിരുദ്ധര്‍ അക്രമത്തിന് വഴിവയ്ക്കുന്ന ചിത്രങ്ങള്‍,വിദ്വേഷപ്രസംഗം എന്നിവ സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വയ്ക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാലാണ് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഒരു വര്‍ഷത്തിലേറെയായി സംസ്ഥാനത്തെ ഭൂരിപക്ഷമായ ഹിന്ദു മെയ്തി സമുദായവും ക്രിസ്ത്യന്‍ കുക്കി സമുദായവും മണിപ്പൂരിനെ വംശീയ മേഖലകളാക്കി തിരിച്ച് ഏറ്റുമുട്ടല്‍ തുടരുകയാണ്.

കുറച്ച് മാസത്തെ ശാന്തതയ്‌ക്കൊടുവില്‍ കഴിഞ്ഞ ആഴ്ച ഇരു സമുദായങ്ങളും വീണ്ടും ഏറ്റുമുട്ടുകയും കുറഞ്ഞത് 11 പേരെങ്കിലും കൊല്ലപ്പെടുകയും ചെയ്തു.

ഇന്നലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുണ്ടായ പ്രതിഷേധത്തില്‍ പൊലീസുമായി ഏറ്റുമുട്ടലുണ്ടായതിനാല്‍ ഇന്ന് സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ച പ്രൊജക്ടൈല്‍ ആയുധങ്ങളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയ കലാപാരികള്‍ക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്.സംസ്ഥാനത്ത് നടക്കുന്ന അക്രമത്തിന്റെ ഗുരുതരമായ വര്‍ദ്ധനവ് എന്നായിരുന്നു പൊലീസ് ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്.

ദേശവിരുദ്ധരുടെയും സാമൂഹ്യവിരുദ്ധരുടെയും രൂപകല്പനയും പ്രവർത്തനങ്ങളും തടയുന്നതിനും സമാധാനവും സാമുദായിക സൗഹാർദവും നിലനിർത്തുന്നതിനും പൊതു/സ്വകാര്യ സ്വത്തുക്കൾക്ക് ജീവഹാനിയോ അപകടമോ ഉണ്ടാകാതിരിക്കാനും മതിയായ നടപടികൾ കൈക്കൊള്ളേണ്ടത് ആവശ്യമാണ്. വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങിയ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തെറ്റായ വിവരങ്ങളും തെറ്റായ കിംവദന്തികളും പ്രചരിപ്പിക്കുന്നത് തടഞ്ഞ് പൊതുതാൽപ്പര്യത്തിനായി ഉത്തരവിടുക എന്നായിരുന്നു സർക്കാർ പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.