പാതിവിലത്തട്ടിപ്പില്‍ റിമാന്‍ഡിലുള്ള മുഖ്യപ്രതി അനന്തുകൃഷ്ണനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്. ഇന്ന് മൂവാറ്റുപുഴ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും.ക്രൈംബ്രാഞ്ച് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യല്‍. ഇയാളുടെ ഓഫീസില്‍ നിന്ന് കണ്ടെടുത്ത രേഖകളില്‍ ഇടപാടുകളുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.കമ്പനികളുടെ പൊതുനന്മ (സിഎസ്‌ആർ) ഫണ്ട് ലഭിച്ചിട്ടില്ലെന്നും മണി ചെയിൻ മാതൃകയിലാണ് പണം വാങ്ങിയതെന്നുമാണ് അനന്തു മുമ്പ് മൊഴി നൽകിയത്.
അനന്തുവിന്റെ മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടിൽ 548 കോടി രൂപ എത്തിയതായും കണ്ടെത്തിയിരുന്നു. ഈ പണം പിൻവലിച്ചിട്ടില്ല. മറിച്ച് വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തതായാണ് വിവരം. ഇതടക്കം കൂടുതൽ വിവരങ്ങൾ അറിയാനാണ് വിശദമായ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. അനന്തുവിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായശേഷം കേസിലെ മറ്റു പ്രതികളെയും ആരോപണവിധേയരെയും ചോദ്യം ചെയ്യാനാണ് നീക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.