ഓരോരുത്തരും മതത്തിന്റെയും ജാതിയുടെയും വക്താക്കളാവുകയും അവർ പിന്നീട് ഇതിന്റെയൊക്കെ അംബാസിഡർന്മാരാകുന്ന സാഹചര്യമാണ് നിലവിൽ കണ്ടുവരുന്നതെന്ന് മന്ത്രി പി പ്രസാദ്. ശ്രീനാരായണ മെമ്മോറിയൽ ഗവൺമെന്റ് ബോയ്സ് ഹയർസെക്കണ്ടറി സ്കൂളും, താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റിയും സംയുക്തമായി ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
രാഷ്ട്രീയ രംഗത്ത് പോലും മതത്തിന്റെ അംബാസഡർമാരുടെ കടന്നുകയറ്റമുണ്ട്. ഇവർ ഇതിൽ ഏതു മാനവികതയാണ് ഉയർത്തിക്കാട്ടുന്നത്. ഇനിയും ഗുരുദേവ ദർശനങ്ങൾ മനുഷ്യർ മനസ്സിലാക്കിയില്ലെങ്കിൽ അപകടമാണ്. ആരാധനാലയങ്ങൾ അസ്വസ്ഥതകൾ സൃഷ്ടിക്കാനുള്ളതല്ല എന്നതായിരുന്നു ശ്രീനാരായണഗുരുവിന്റെ കാഴ്ചപ്പാട്. അതുകൊണ്ടാണ് അദ്ദേഹം പ്രതിഷ്ഠ നടത്തുന്നിടത്ത് ക്ഷേത്രമെന്ന് പറയാതെ ഇതൊരു മാതൃകാസ്ഥാനം എന്ന് പറഞ്ഞത്. ഗുരുദേവൻ അനവധി പ്രതിഷ്ഠകൾ നടത്തുകയും അനാവശ്യമായ പ്രതിഷ്ഠകളെ ഇളക്കി മാറ്റാനുള്ള ആർജവം കാട്ടിയെന്നും മന്ത്രി പറഞ്ഞു. ചേർത്തല താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റി ചെയർമാൻ സി കെ വിജയഘോഷ് ചാരങ്കാട്ട് അധ്യക്ഷത വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.