30 December 2025, Tuesday

ആലപ്പുഴ സീറ്റ് വേണമെന്ന് ഐഎന്‍ടിയുസി

Janayugom Webdesk
തിരുവനന്തപുരം
February 3, 2024 11:28 pm

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ സീറ്റ് ഐഎന്‍ടിയുസിക്ക് നല്‍കണമെന്ന് സംസ്ഥാന പ്രസി‍ഡന്റ് ആര്‍ ചന്ദ്രശേഖരന്‍. ഈ ആവശ്യമുയര്‍ത്തി കെപിസിസിയില്‍ സമ്മര്‍ദം ചെലുത്താന്‍ ഇന്നലെ നടന്ന ഐഎന്‍ടിയുസി യോഗം തീരുമാനിച്ചു. കൊല്ലത്ത് ആര്‍എസ്‌പിക്ക് വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കുന്നതിനെതിരെയും ഐഎന്‍ടിയുസി ശക്തമായ എതിര്‍പ്പുയര്‍ത്തി. ഇടതുപക്ഷത്ത് നിന്ന് വരുന്നവർക്ക് വലിയ പരിഗണന നൽകുന്നുവെന്നായിരുന്നു വിമര്‍ശനം. സംസ്ഥാനത്ത് അഞ്ച് സീറ്റില്‍ യുഡിഎഫ് തോല്‍ക്കുമെന്നാണ് വിലയിരുത്തലെന്നും യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ സീറ്റ് വേണമെന്നും ലഭിച്ചില്ലെങ്കില്‍ കോൺഗ്രസിനെതിരെ കർശന നിലപാട് സ്വീകരിക്കുമെന്നും ആർ ചന്ദ്രശേഖരൻ വ്യക്തമാക്കി. 

Eng­lish Summary:INTUC wants Alap­puzha seat
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.