18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 14, 2024
June 23, 2023
May 2, 2023
April 20, 2023
March 15, 2023
March 10, 2023
March 10, 2023
March 9, 2023
October 23, 2022
August 19, 2022

അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചു: വീണ്ടും ആരോപണങ്ങളുമായി സ്വപ്ന

Janayugom Webdesk
July 7, 2022 8:48 pm

ഗൂഢാലോചനാ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനും മുഖ്യമന്ത്രിക്കുമെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ്. കലാപകേസിൽ പ്രതിയാക്കുമെന്ന് ക്രൈം ബ്രാഞ്ച് ഭീഷണിപ്പെടുത്തിയെന്നും തന്റെ കൈവശമുള്ള, മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ സാമ്പത്തിക കൈമാറ്റങ്ങളുടെ രേഖ ആവശ്യപ്പെട്ടുവെന്നും സ്വപ്നാ സുരേഷ് ആരോപിച്ചു. ചോദ്യംചെയ്യാൻ വിളിപ്പിച്ച അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചു. എച്ച്ആർഡി എസുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. അഡ്വ. കൃഷ്ണരാജിന്റെ വക്കാലത്ത് ഒഴിയണമെന്ന് ആവശ്യപ്പെട്ടു. 164 മൊഴിയുടെ വിവരങ്ങൾ ആവശ്യപ്പെട്ടു. ആ മൊഴിക്ക് വിലയില്ലെന്ന് പറഞ്ഞുവെന്നും സ്വപ്നാ സുരേഷ് വിശദീകരിച്ചു.
എച്ച്ആർഡിഎസിൽ നിന്നും പിരിച്ച് വിടാനുള്ള തീരുമാനം ഞെട്ടിച്ചുവെന്നും സ്വപ്ന വ്യക്തമാക്കി. ഒരു സ്ഥാപനവും തന്നെ ഇതുവരെയും പുറത്താക്കിയിട്ടുണ്ടായിരുന്നില്ല. കമ്പനിയുടെ സ്റ്റാഫ് അംഗങ്ങളെ സ‍ർക്കാർ ബുദ്ധിമുട്ടിച്ചു. എച്ച്ആർഡിഎസിൽ നിന്നും തന്നെ പുറത്താക്കിച്ച് അന്നം മുട്ടിച്ചപ്പോൾ മുഖ്യമന്ത്രിക്ക് സമാധാനമായോ എന്നും വാർത്താ സമ്മേളനത്തിൽ സ്വപ്നാ സുരേഷ് ചോദിച്ചു. 

Eng­lish Sum­ma­ry: Inves­ti­gat­ing team men­tal­ly tor­tured: Swap­na again with allegations
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.