പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമം ലംഘിച്ച് വിദേശത്ത് പണപ്പിരിവ് നടത്തിയതുമായി ബന്ധപ്പെട്ട പഴയ ഫയലുകൾ വിജിലൻസ് പരിശോധിക്കും. കേസന്വേഷിക്കുന്ന വിജിലൻസ് തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റ് ഉദ്യോഗസ്ഥർ ഈയാഴ്‌ച പരിശോധന തുടങ്ങും. ശേഷം അന്വേഷണവുമായി ബന്ധപ്പെട്ട് പ്ലാൻ ഓഫ് ആക്ഷൻ തയ്യാറാക്കിയാകും മുന്നോട്ട് പോവുക. ഇത് വൈകാതെ ആരംഭിക്കാനാണ് അന്വേഷണസംഘം ആലോചിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് എസ്‌പി അടുത്തദിവസം തിരുവനന്തപുരത്ത് എത്തിയാലുടൻ നടപടികൾ ആരംഭിക്കും. സാമ്പത്തിക ഇടപാടടക്കമുള്ള കാര്യങ്ങളും അന്വേഷണ സംഘം പരിശോധിക്കും.
english summary; Investigation against VD Satheeshan; Vigilance will check old files
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.