9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024
December 27, 2024
December 26, 2024

നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസ്; പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി

Janayugom Webdesk
കൊച്ചി
March 13, 2022 9:05 am

നമ്പര്‍ 18 ഹോട്ടലിലെ പോക്സോ കേസ് പ്രതികളായ റോയ് വയലാട്ടിനെയും കൂട്ടുപ്രതികളായ സൈജു തങ്കച്ചനെയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. റോയ് വയലാട്ടിന്റെ വീട്ടിലടക്കം 18 കേന്ദ്രങ്ങളി കൊച്ചി സിറ്റി പൊലീസ് റെയ്ഡ് നടത്തിയത്. സമാനമായ രീതിയില്‍ പൊലീസ് പരിശോധന നടത്തുകയാണ്. അതേസമയം റോയിയും സൈജുവും നേരത്തെ അഭിഭാഷകന്‍ മുഖേന കീഴടങ്ങാമെന്ന് പൊലീസിനോട് അറിയിച്ചിരുന്നു. 

എന്നാല്‍ പ്രതികള്‍ പിന്നീട് നിലപാട് മാറ്റിയതോടെയാണ് പൊലീസ് നടപടികളിലേക്ക് കടക്കുന്നത്. വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലിലെത്തിച്ച ബലാത്സംഗത്തിന് ശ്രമിച്ചു എന്നാണ് പ്രതികള്‍ക്കെതിരായ കേസ്. ആദ്യ രണ്ടു പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് നടപടി. കൊച്ചിയില്‍ മുന്‍ മിസ് കേരള അടക്കം വാഹാനപകടത്തില്‍ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്.

Eng­lish Summary:investigation was inten­si­fied to find the cul­prits hotel 18 posco case
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.