നിക്ഷേപത്തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി എസ് ശിവകുമാറിനെതിരെ കേസ്. തിരുവനന്തപുരം അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പു കേസിലാണ് വി എസ് ശിവകുമാറിനെ മൂന്നാം പ്രതിയാക്കി കരമന പൊലീസ് കേസെടുത്തത്. ശിവകുമാർ പറഞ്ഞിട്ടാണ് പണം നിക്ഷേപിച്ചതെന്ന പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റും ശിവകുമാറിന്റെ മുൻ സ്റ്റാഫംഗവുമായ രാജേന്ദ്രൻ, സെക്രട്ടറി നീലകണ്ഠൻ എന്നിവരാണ് മറ്റു പ്രതികൾ. സാമ്പത്തിക തട്ടിപ്പിന് ഇരയായ തിരുവനന്തപുരം കല്ലിയൂർ ശാന്തിവിള സ്വദേശിയായ മധുസൂദനൻ നൽകിയ പരാതിയിലാണ് നടപടി. സഹകരണ സംഘത്തിൽ 2021 ഏപ്രിൽ 25ന് നിക്ഷേപിച്ച പത്തുലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
English Summary:Investment fraud: VS Sivakumar accused
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.