ബിജെപി നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിലെ നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതിയായ ബിജെപി മുൻ സംസ്ഥാന വക്താവ് എം എസ് കുമാറിനെയും ഭരണസമിതി അംഗം ഗണപതി പോറ്റിയേയും അറസ്റ്റ് ചെയ്ത് വിട്ടയച്ചു. തിരുവിതാംകൂർ സഹകരണ സംഘത്തിലെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ടാണ് മെഡിക്കൽ കോളജ് പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 15 കേസുകളിൽ ഇരുവരും മുൻകൂർ ജാമ്യം നേടിയിരുന്നു.
എം എസ് കുമാർ 19 വർഷം സംഘത്തിന്റെ പ്രസിഡന്റായിരുന്നു. ഈ കാലയളവിൽ സ്വരൂപിച്ച 42 കോടിയോളം രൂപ നിക്ഷേപകർക്ക് തിരിച്ചുനൽകാതെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പത്ത് കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് റിപ്പോര്‍ട്ട്. നിക്ഷേപകരിൽ കൂടുതലും ബിജെപിക്കാരാണ്. വിവിധ സ്റ്റേഷനുകളിലായി 150 ഓളം പരാതികളുണ്ട്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ മുഖ്യമന്ത്രി, സഹകരണമന്ത്രി, ഡിജിപി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.