27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 19, 2025
April 12, 2025
April 6, 2025
March 16, 2025
March 5, 2025
February 22, 2025
February 22, 2025
February 21, 2025
February 20, 2025
November 24, 2024

ഓഹരി വിപണിയിൽ വൻ ഇടിവ് നിക്ഷേപകര്‍ക്ക് 13 ലക്ഷം കോടി നഷ്ടം

Janayugom Webdesk
മുംബൈ
March 13, 2024 11:03 pm

ഓഹരി വിപണിയിൽ വൻ ഇടിവ്. സെൻസെക്സ് 906 പോയിന്റ് ഇടിഞ്ഞ് 72,761ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 338 പോയിന്റ് ഇടിഞ്ഞ് 21,997 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സിലെ 30 ഓഹരികളിൽ 23 എണ്ണവും ഇടിഞ്ഞു.
സ്‌മോൾ ക്യാപ്, മിഡ്‌ക്യാപ് സൂചികകളിലും ഇന്നലെ ഇടിവ് രേഖപ്പെടുത്തി. സ്മോൾക്യാപ് സൂചിക 2,189 പോയിന്റ് (5.11 ശതമാനം) ഇടിഞ്ഞ് 40,641 ൽ ക്ലോസ് ചെയ്തു. അതേസമയം മിഡ്‌ക്യാപ് സൂചിക 1,646 പോയിന്റ് (4.20 ശതമാനം) ഇടിഞ്ഞ് 37,591 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. 

മിഡ്, സ്മോള്‍ക്യാപ്പ് ഓഹരികളുടെ വില ഊതിവീര്‍പ്പിച്ച കുമിളകള്‍ പോലെയാണെന്നും എസ്എംഇ ശ്രേണിയില്‍ തിരിമറി നടക്കുന്നുണ്ടെന്നുമാണ് സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുചിന്റെ അഭിപ്രായപ്രകടനത്തിന് പിന്നാലെയായിരുന്നു വിപണിയുടെ തകര്‍ച്ച. നിക്ഷേപകർക്ക് ഇന്നലെ മാത്രം 13 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. ഓഹരി വിപണിയുടെ വിപണി മൂല്യം 385 ലക്ഷം കോടി രൂപയായിരുന്നു. അത് ഇന്നലെ 372 ലക്ഷം കോടി രൂപയായി കുറഞ്ഞു.
അഡാനി ഗ്രൂപ്പ് ഓഹരികള്‍ 13 ശതമാനം വരെ ഇടിവ് നേരിട്ടു. അതോടെ ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത 10 കമ്പനി ഓഹരികളുടെ വിപണി മൂലധനത്തില്‍ നിന്ന് ഏകദേശം 90,000 കോടി രൂപ നഷ്ടമായി.

Eng­lish Sum­ma­ry: Investors lose 13 lakh crores due to huge fall in stock market

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.