കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയും, തിരുവനനന്തപുരം എംപിയുമായിരുന്ന വിഎസ് ശിവകുമാറിന്‍റെ വീട്ടില്‍ നിക്ഷേപകരുടെ പ്രതിഷേധം. തിരുവനന്തപുരം ജില്ല അണ്‍എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ച സഹകാരികളാണ് രംഗത്തു വന്ന് പ്രതിഷേധിക്കുന്നത്.
കിള്ളിപ്പാലം, വെള്ളായണി, വലിയതുറ ബ്രാഞ്ചുകളിലെ നിക്ഷേപകരാണ് പ്രതിഷേധിക്കുന്നത്. 300 നിക്ഷേപകർക്കായി 13 കോടി നഷ്‌ടമായി എന്നാണ് പരാതി. ശിവകുമാറിന്റെ ബിനാമിയുടെതാണ് സൊസൈറ്റി എന്ന് പണം നഷ്‌ടപെട്ടവർ ആരോപിക്കുന്നത്. 2002 ൽ ശിവകുമാറായിരുന്നു സൊസൈറ്റി ഉദ്ഘാടനം ചെയ്‌തത്.
എന്നാൽ ഡിസിസി പ്രസിഡന്റ് ആയിരുന്നപ്പോൾ ആണ് ബാങ്ക് ഉദ്‌ഘാടനം ചെയ്‌തതെന്ന് ശിവകുമാർ പറഞ്ഞു. പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ ക്ഷണിച്ചിട്ടാണ് പോയത്. നിക്ഷേപകരുമായി സംസാരിച്ചുവെന്നും ശിവകുമാർ പറഞ്ഞു.
സംസ്ഥാനത്ത് സഹകരണ സംഘങ്ങളിൽ ഏറ്റവും കൂടുതൽ ക്രമക്കേട് നടന്നത് യുഡിഎഫ് ഭരിക്കുന്ന സംഘങ്ങളിലെന്ന് അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നത് സെപ്‌തംബര്‍ അവസാന വാരമാണ്. ക്രമക്കേട് ഉണ്ടായ 272 സഹകരണ സംഘങ്ങളിൽ 202 ൻ്റെയും ഭരണം യുഡിഎഫ് സമിതിക്കെന്നാണ് സഹകരണ രജിസ്‌ട്രാറുടെ റിപ്പോർട്ട്.
English Summary:
Investors protest at Congress leader VS Shivakumar’s house
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.