22 December 2024, Sunday
KSFE Galaxy Chits Banner 2

ഞങ്ങളും കൃഷിയിലേക്ക്; ക്യാമ്പയിനിന് ആശയവും സ്ക്രിപ്റ്റും ക്ഷണിക്കുന്നു

Janayugom Webdesk
തിരുവനന്തപുരം
April 6, 2022 5:08 pm

സംസ്ഥാന സര്‍ക്കാര്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന ക്യാമ്പയിന് വേണ്ടി രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള പരസ്യചിതം നിര്‍മ്മിക്കുന്നതിനായി വ്യക്തികളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും അനുയോജ്യമായ ആശയവും സ്കിപ്റ്റും ക്ഷണിക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങളെയും വ്യക്തികളെയും കൃഷിയിലേക്ക് ആകര്‍ഷിക്കുക എന്ന ദൗത്യവുമായി നടത്തപ്പെടുന്ന ക്യാമ്പയിന് അനുയോജ്യമായ സ്കിപ്റ്റാകണം മത്സരാര്‍ത്ഥികള്‍ സമര്‍പ്പിക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്ന സ്കിപ്റ്റിന് അര്‍ഹമായ ഹോണറേറിയവും കെഡിറ്റും നല്‍കുന്നതായിരിക്കും. ആശയവും സ്കിപ്റ്റും ഈ മാസം 08‑ന് (ഏപില്‍ 08) 3 മണിക്ക് മുന്‍പായി പിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍ പി.ഒ, തിരുവനന്തപുരം-3 എന്ന വിലാസത്തില്‍ സീല്‍ ചെയ്ത കവറില്‍ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471–2318186 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Eng­lish Sum­ma­ry: Invites ideas and scripts for the cam­paign ‘njan­galum Krishiyilekk’

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.