ഐഫോണ്‍ സീരീസിലെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 15 ചൂടാകുന്നുവെന്ന പരാതികളില്‍ വിശദീകരണവുമായി ആപ്പിള്‍. ഐഫോണ്‍ പ്രതീക്ഷിച്ചതിലധികം ചൂടാകുന്നതിനും ഐഒഎസ് 17 സോഫ്റ്റ്‌വെയറിലെ ബഗിനും കാരണമാകുന്ന ചില പ്രശ്‌നങ്ങള്‍ കണ്ടെത്തിയതായി ആപ്പിള്‍ അറിയിച്ചു. അടുത്ത അപ്‌ഡേറ്റില്‍ ഇവ പരിഹരിക്കുമെന്നും ആപ്പിള്‍ അറിയിച്ചു.
പശ്ചാത്തലപ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ ആദ്യത്തെ കുറച്ച് ദിവസങ്ങളില്‍ ഫോണിന് ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ആപ്പിളിന്റെ കണ്ടെത്തല്‍. തേര്‍ഡ് പാര്‍ട്ടിആപ്പുകളിലെ സമീപകാല അപ്‌ഡേറ്റുകള്‍ ഓവര്‍ലോഡിന് കാരണമാകുന്നതും മറ്റൊരു പ്രശ്‌നമായി കമ്പനി ചൂണ്ടിക്കാട്ടി. സെപ്തംബര്‍ 27ന് പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി ഇന്‍സ്റ്റാഗ്രാം അറിയിച്ചിരുന്നു. ആപ് നിര്‍മ്മാതാക്കളുമായി ചേര്‍ന്ന് പരിഹാരത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആപ്പിള്‍ പറയുന്നു.
ഡിസൈന്‍ കാരണം ഐ ഫോണ്‍ 15 പ്രോയും പ്രോ മാക്‌സും ചൂടാകില്ലെന്നും മുമ്പത്തെ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ മോഡലുകളെ അപേക്ഷിച്ച് പുതിയ ടൈറ്റാനിയം ഷെല്ലുകള്‍ ചൂടിനെ പുറന്തള്ളുന്നുവെന്നും ആപ്പിളിന്റെ വിശദീകരണത്തില്‍ പറയുന്നു. പ്രശ്‌നം ഫോണിന്റെ ദീര്‍ഘകാല പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും ആപ്പിള്‍ പറയുന്നു.
English Summary:iPhone 15 gets hot; Apple has discovered the problem
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.