
ഐപിഎൽ 2026 സീസൺ ഉദ്ഘാടന മത്സരവേദിയാകേണ്ട ചിന്നസ്വാമി സ്റ്റേഡിയത്തിൽ വിദഗ്ധ സമിതിയുടെ നിര്‍ണായക പരിശോധന നാളെ നടത്തും. കർണാടക സർക്കാർ നിയോഗിച്ച വിദഗ്ദ സമിതിയായിരിക്കും പരിശോധന നടത്തുക. കഴിഞ്ഞ വർഷം റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ സ്റ്റേഡിയം പരിസരത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരണപ്പെട്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ്, സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചത്. മാർച്ച് 28ന് സീസൺ ആരംഭിക്കാനിരിക്കെ, വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്തുന്നതിനുള്ള അന്തിമ തീരുമാനമെടുക്കുക. സ്റ്റേഡിയത്തിലെ സുരക്ഷാ സംവിധാനങ്ങൾ, കാണികളുടെ പ്രവേശന‑പുറത്തിറങ്ങൽ ക്രമീകരണങ്ങൾ, മറ്റ് അനുബന്ധ സൗകര്യങ്ങളും സമിതി വിശദമായി പരിശോധിക്കും. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് ആദ്യ മത്സരം നടക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.