11 March 2026, Wednesday

Related news

March 11, 2026
March 10, 2026
March 10, 2026
March 9, 2026
March 8, 2026
March 7, 2026
March 6, 2026
March 5, 2026
March 5, 2026
March 4, 2026

ഐപിഎൽ ആവേശം 28 മുതൽ; ഉദ്ഘാടന മത്സരത്തിൽ ആർസിബി — ഹൈദരാബാദ് പോരാട്ടം

സഞ്ജുവിന് ആദ്യ അങ്കം രാജസ്ഥാനെതിരെ
Janayugom Webdesk
മുംബൈ
March 11, 2026 9:40 pm

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം പതിപ്പിന് ഈ മാസം 28ന് തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് ഉദ്ഘാടന മത്സരം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയമാണ് വേദിയാകുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ആദ്യഘട്ടത്തിലെ 20 മത്സരങ്ങളുടെ പട്ടികയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പൂർണരൂപം പിന്നീട് പ്രഖ്യാപിക്കും. മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം ആദ്യമായിറങ്ങുന്നത് ഈ മാസം 30നാണ്. സഞ്ജുവിന്റെ മുന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് മത്സരം. ഏപ്രില്‍ മൂന്നിന് പഞ്ചാബ് കിങ്സിനെതിരെയാണ് ചെന്നൈ­യുടെ ആദ്യ ഹോം മാച്ച്.

ബംഗളൂരു, മുംബൈ, ഗുവാഹാട്ടി, ന്യൂ ചണ്ഡീഗഢ്, ലഖ്നൗ, കൊൽക്കത്ത, ചെന്നൈ, ഡൽഹി, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലായി 10 വേദികളിലാണ് ആദ്യഘട്ട മത്സരങ്ങൾ നടക്കുക. ആര്‍സിബിയുടെ അഞ്ച് ഹോം മത്സരങ്ങൾ ബംഗളൂരുവിലും രണ്ട് മത്സരങ്ങൾ റായ്പൂരിലും നടക്കും. നാല് മത്സരങ്ങൾ ന്യൂ ചണ്ഡീഗഢിലും മൂന്ന് മത്സരങ്ങൾ ധർമ്മശാലയിലും കളിക്കും.

TOP NEWS

March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.