19 December 2024, Thursday
KSFE Galaxy Chits Banner 2

കൊല്‍ക്കത്ത കീഴടക്കി ഗുജറാത്ത്; പോയിന്റ് പട്ടികയില്‍ ഒന്നാമത്

web desk
കൊല്‍ക്കത്ത
April 29, 2023 9:53 pm

ഇന്ത്യന്‍ പ്രീമിയര്‍ ലീഗീല്‍ (ഐപിഎല്‍) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ഏഴ് വിക്കറ്റ് ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം 13 പന്ത് ബാക്കി നില്‍ക്കെയാണ് ഗുജറാത്ത് മറികടന്നത്. ജയത്തോടെ ഗുജറാത്ത് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

ഗുജറാത്തിനായി വിജയ് ശങ്കര്‍ (51), ശുഭ്മാന്‍ ഗില്‍ (49), ഡേവിഡ് മില്ലര്‍ (32) എന്നിവര്‍ തിളങ്ങി. 39 പന്തില്‍ 87 റണ്‍സ് ചേര്‍ത്ത മില്ലര്‍ ശങ്കര്‍ കൂട്ടുകെട്ടാണ് ഗുജറാത്തിന്റെ ജയം അനായാസമാക്കിയത്. കൊല്‍ക്കത്തയ്ക്കായി ഹര്‍ഷിത് റാണ, ആന്ദ്രെ റസല്‍, സുനില്‍ നരെയിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

റഹ്മാനുള്ള ഗുര്‍ബാസിന്റെ മികച്ച ബാറ്റിങ്ങാണ് കൊല്‍ക്കത്തയ്ക്ക് മികച്ച സ്കോര്‍ ഒരുക്കിയത്. തന്റെ റോള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ ഗുര്‍ബാസിനായി. എന്നാല്‍ എന്‍ ജഗദീശന്‍ (19), ശാര്‍ദൂല്‍ താക്കൂര്‍ (0), വെങ്കിടേഷ് അയ്യര്‍ (11), നിതീഷ് റാണ (4) എന്നിവര്‍ പരാജയപ്പെട്ടു.

39 പന്തില്‍ നിന്ന് 81 റണ്‍സെടുത്ത ഗുര്‍ബാസ് 16-ാം ഓവറില്‍ നൂര്‍ അഹമ്മദിന്റെ പന്തില്‍ പുറത്തായി. അഞ്ച് ഫോറും ഏഴ് സിക്സുമായിരുന്നു ഗുര്‍ബാസിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. റിങ്കു സിങ്ങിന് 20 പന്തില്‍ 19 റണ്‍സ് മാത്രമാണ് നേടാനായത്. തുടര്‍ന്ന് 19 പന്തില്‍ 34 റണ്‍സെടുത്ത ആന്ദ്രെ റസലിന്റെ പോരാട്ടമാണ് കൊല്‍ക്കത്തയെ 180 റണ്‍സിനരികില്‍ എത്തിച്ചത്. ആറ് പന്തില്‍ എട്ട് റണ്‍സെടുത്ത ഡേവിഡ് വീസ് പുറത്താകാതെ നിന്നു. ഗുജറാത്തിനായി മുഹമ്മദ് ഷമി മൂന്നും ജോഷ്വ ലിറ്റില്‍, നൂര്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.

 

Eng­lish Sam­mury: IPL: Gujarat Titans win by sev­en wick­ets against Kolkata Knight Riders

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.