15 January 2026, Thursday

Related news

January 15, 2026
January 14, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 13, 2026
January 12, 2026
January 11, 2026
January 11, 2026

ഐപിഎല്‍ പൂരത്തിന് ഇന്ന് കൊടിയേറും

Janayugom Webdesk
അഹമ്മദാബാദ്
March 31, 2023 10:33 am

കുട്ടിക്രിക്കറ്റ് മാമാങ്കമായ ഐപിഎല്‍ പൂരത്തിന് ഇന്ന് കൊടിയേറും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും. 10 ടീമുകള്‍ അണിനിരക്കുന്ന ലീഗ് റൗണ്ടിലെ മത്സരങ്ങള്‍ 12 വേദികളിലായി നടക്കും. ടീമുകളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഇടവേളയ്ക്ക് ശേഷം ഐപിഎല്‍ മത്സരങ്ങള്‍ ഹോം, എവേ രീതിയിലേക്ക് തിരിച്ചെത്തുന്നു എന്നതും ഈ സീസണിലെ സവിശേഷതയാണ്. ടോസിന് ശേഷം ഇലവനെ പ്രഖ്യാപിക്കുന്നതും ഇംപാക്ട് പ്ലയറും വൈഡും നോബോളും ഡിആര്‍എസ് പരിധിയില്‍ വരുന്നതുമാണ് ഇത്തവണത്തെ പ്രത്യേകത.

ഇംപാക്ട് പ്ലെയർ നിയമം

നാല് സബ്സ്റ്റിറ്റ്യൂട്ട് താരങ്ങൾ ഉൾപ്പെടെ 15 പേരടങ്ങിയ ലിസ്റ്റാണ് കളിക്ക് മുന്നോടിയായി ഒരു ടീം സമർപ്പിക്കേണ്ടത്. ഇതിൽ നാല് സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളിലാർക്കും ഇംപാക്ട് പ്ലെയർ ആകാം. അതായത്, കളിക്കിടയിൽ ഒരു താരത്തിന് പകരം ടീമിന് ഇംപാക്ട് പ്ലേയറെ ഇറക്കാം. അയാൾക്ക് ബാറ്റിങ്ങും ഫുൾ ക്വാട്ട ഓവർ ബോളിങ്ങും ചെയ്യാം. പക്ഷെ, ഇന്നിങ്സിൽ ഇംപാക്ട് പ്ലേയറെ കളത്തിലിറക്കേണ്ടത് പതിനാലാം ഓവറിന് മുൻപ് ആയിരിക്കണമെന്ന് നിബന്ധന ഉണ്ട്.

ഒരു ടീമിന് 14 കളി

പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന നാല് ടീമുകള്‍ പ്ലേഓഫിലേക്ക് മുന്നേറും. ആദ്യ രണ്ട് സ്ഥാനക്കാര്‍ ഒന്നാം ക്വാളിഫയറില്‍ ഏറ്റുമുട്ടി ഫൈനലിലെത്തും. ഇതില്‍ തോല്‍ക്കുന്നവര്‍ക്ക് ഒരു അവസരംകൂടിയുണ്ട്. മൂന്നും നാലും സ്ഥാനക്കാര്‍ എലിമിനേറ്ററില്‍ ഏറ്റുമുട്ടും. എലിമിനേറ്ററിലെ വിജയിയും ഒന്നാം ക്വാളിഫയറില്‍ തോല്‍ക്കുന്നവരും രണ്ടാം ക്വാളിഫയര്‍ കളിച്ച് ഫൈനലിലെത്തും. ലീഗ് മത്സരങ്ങള്‍ മാര്‍ച്ച്‌ 31 മുതല്‍ മേയ് 21 വരെ നടക്കും. മേയ് 28 നാണ് ഫൈനല്‍.

Eng­lish Summary;IPL Puram will be flagged off today

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.