പരിക്കേറ്റ് പുറത്തിരിക്കുന്ന ജസ്പ്രീത് ബുംറയുടെ പകരക്കാരനെ പ്രഖ്യാപിച്ചു. മലയാളി താരം സന്ദീപ് വാര്യരാണ് ബുംറയ്ക്ക് പകരം ടീമിലിടം നേടിയത്. ഐപിഎല്ലില്‍ നേരത്തെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകളില്‍ സന്ദീപ് വാര്യര്‍ കളിച്ചിട്ടുണ്ട്. 68 ടി20 മത്സരങ്ങളില്‍ നിന്ന് 62 വിക്കറ്റുകളാണ് 31കാരന്‍ നേടിയിട്ടുള്ളത്. 200ലധികം മത്സരങ്ങൾ കളിച്ച സന്ദീപ് തന്റെ കരിയറിൽ ഇതുവരെ ആകെ 362 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ബാംഗ്ലൂരിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. ബംഗ്ലൂരിനെതിരെ മുംബൈക്ക് വേണ്ടി സന്ദീപ് ഇറങ്ങിയേക്കും.
English Summary;IPL; The Malayalee star replaced Bumrah
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.