
പൊതുവേദിയില്‍ വച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടിക്കാനോങ്ങിയ ഐപിഎസ് ഓഫീസര്‍ രാജിക്കത്ത് നല്‍കി. അഡീഷണൽ എസ്പി നാരായണ ബരാമണിയാണ് അപമാനഭാരം സഹിക്കാതെ രാജി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ കർണാടകയിൽ മുഖ്യമന്ത്രിയുടെ കയ്യാങ്കളി സ്വഭാവത്തിനെതിരെ പ്രതിഷേധം കനത്തു.ഏപ്രിൽ 28ന് ബെലഗാവിയിൽ നടന്ന കോൺഗ്രസ് പരിപാടിക്കിടെ പ്രതിഷേധകർ എത്തിയപ്പോഴായിരുന്നു പൊലീസ് ഓഫിസർക്കെതിരെ മുഖ്യമന്ത്രിയുടെ കയ്യോങ്ങൽ. ഇത് വീഡിയോ സഹിതം പ്രചരിച്ചു.
കുടുംബത്തിന് വരെ ഇത് വലിയ ആഘാതമായി. സമ്മർദ്ദത്തെ തുടർന്ന് എസ് പി വിആർഎസ് അപേക്ഷ പിൻവലിച്ചു എങ്കിലും സമാന അനുഭവങ്ങൾ ഉണ്ടായ കൂടുതൽ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്ക് എതിരെ രംഗത്ത് എത്തി. ഹൊസപേട്ടയിൽ നടന്ന ഒരു പരിപാടിയിൽ വേദിയിൽ മുഖ്യാതിഥിയുടെ അരികിൽ ഇരുന്നതിന് വിജയനഗര ഡെപ്യൂട്ടി കമ്മീഷണർ എം എസ് ദിവാകറിനെ പരസ്യമായി ശാസിച്ചത് നേരത്തെ ചർച്ചയായിരുന്നു. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തത്തിൽ ഏകപക്ഷീയമായി പൊലീസ് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തിയതും പ്രതിഷേധം ഉയർത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പൊതു പെരുമാറ്റം നല്ലതല്ലായിരുന്നു, കോൺഗ്രസ് നയിക്കുന്ന സർക്കാരിലെ മറ്റ് രാഷ്ട്രീയക്കാരും സിദ്ധരാമയ്യയെ പിന്തുടരുന്നു എന്നാണ് മുൻ ബാംഗ്ലൂർ പൊലീസ് കമ്മീഷണർ ജ്യോതി പ്രകാശ് മിർജി ഇതിനെ കുറിച്ച് പ്രതികരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.