23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 10, 2024
August 26, 2024
August 20, 2024
March 31, 2024
February 13, 2024
November 19, 2023
September 16, 2023
September 12, 2023
August 12, 2023
July 26, 2023

ഇപ്റ്റ എണ്‍പതാം വാര്‍ഷികാഘോഷം 25ന്

സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍
web desk
തിരുവനന്തപുരം
May 23, 2023 4:31 pm

ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍-ഇപ്റ്റയുടെ എണ്‍പതാം വാര്‍ഷികം 25ന് ജനകീയ സാംസ്കാരിക ദിനമായി ദേശവ്യാപകമായി ആചരിക്കും. 1943 മേയ് 25ന് മുംബൈയില്‍ വച്ചാണ് ഇപ്റ്റ രൂപീകരിച്ചത്. പ്രഭാഷണം, നാടകാവതരണം, സമാദരണം, കലാപ്രകടനങ്ങള്‍ തുടങ്ങി വിപുലമായ പരിപാടികളോടെയാണ് സംസ്ഥാനത്ത് ജില്ലാ കേന്ദ്രങ്ങളില്‍ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് അനന്തോത്സവം എന്ന പേരില്‍ നടക്കുന്ന ആഘോഷപരിപാടികള്‍ കവിയും തിരക്കഥാകൃത്തുമായ മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ഇപ്റ്റ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ചിറ്റയം ഗോപകുമാര്‍, സുധീര്‍ കരമന, ബൈജു ചന്ദ്രന്‍, സംവിധായകനും നടനുമായ മധുപാല്‍, നടന്‍ ജോബി, മന്ത്രി ജി ആര്‍ അനില്‍ എന്നിവര്‍ പങ്കെടുക്കും. സംഗീത നാടക അക്കാദമി ഫെല്ലോഷിപ് നേടിയ ഇപ്റ്റ സംസ്ഥാന വൈസ് പ്രസിഡന്റ് വിദ്യാധരന്‍ മാസ്റ്ററെ തൃശൂര്‍ തൃപ്രയാറില്‍ നടക്കുന്ന പരിപാടിയില്‍ ആദരിക്കും. സംവിധായകന്‍ സത്യന്‍ അന്തിക്കാട്, ഇപ്റ്റ സംസ്ഥാന വൈസ് പ്രസി‍ഡന്റ് ഇ എ രാജേന്ദ്രന്‍, ഗാനരചയിതാവ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, മുന്‍ മന്ത്രി വി എസ് സുനില്‍കുമാര്‍, ഇപ്റ്റ തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റും സംവിധായകനുമായ ഷൈജു അന്തിക്കാട് തുടങ്ങിയവര്‍ പങ്കെടുക്കും.

ആലപ്പുഴയില്‍ കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എന്‍ ബാലചന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ മേദിനി തുടങ്ങിയവര്‍ പങ്കെടുക്കും. കൊല്ലം കടപ്പാക്കടയില്‍ നടന്‍ ശിവജി ഗുരുവായൂരും കോട്ടയം തിരുനക്കര പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനത്ത് നാടക-ചലചിത്രതാരം പി ആര്‍ ഹരിലാലും എറണാകുളത്ത് നടന്‍ ഹരിശ്രീ അശോകനും ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് നടക്കുന്ന പരിപാടി എം എം സചീന്ദ്രനും പത്തനംതിട്ടയില്‍ പ്രൊഫ. തുമ്പമണ്‍ രവിയും ഉദ്ഘാടനം ചെയ്യും. കണ്ണൂരില്‍ സി എന്‍ ചന്ദ്രന്‍, ടി കെ വിജയരാഘവന്‍, വി കെ സുരേഷ് ബാബു എന്നിവര്‍ പങ്കെടുക്കും. ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റുമാരായ ടി വി ബാലന്‍, ഷേര്‍ളി സോമസുന്ദരന്‍, ദേശീയ സെക്രട്ടറി ആര്‍ ജയകുമാര്‍, സംസ്ഥാന ട്രഷറര്‍ അഡ്വ.ആര്‍ വിജയകുമാര്‍, വൈസ് പ്രസിഡന്റ് അഡ്വ.മണിലാല്‍ തുടങ്ങിയവരും വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുക്കും.

പാലക്കാട് മണ്ണാര്‍ക്കാട് 28നും പട്ടാമ്പി, മലപ്പുറം തിരൂര്‍ എന്നിവിടങ്ങളില്‍ 29നും ഇടുക്കിയില്‍ ജൂണ്‍ 10നും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

Eng­lish Sam­mury: IPTA 80th Anniver­sary will be cel­e­brat­ed tomor­row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.