21 January 2026, Wednesday

Related news

January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 17, 2026
January 16, 2026
January 16, 2026
January 16, 2026
January 15, 2026
January 15, 2026

ഇറാൻ വ്യോമാതി‍ര്‍ത്തി അടച്ചു; എയ‍ര്‍ ഇന്ത്യ മൂന്ന് സര്‍വ്വീസുകൾ നിര്‍ത്തി വെച്ചു

Janayugom Webdesk
തെഹ്റാൻ
January 15, 2026 11:45 am

യുഎസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാൻ തങ്ങളുടെ വ്യോമപാത അടച്ചു. ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകളെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ തങ്ങളുടെ സർവീസുകളിൽ മാറ്റം വരുത്താൻ നിർബന്ധിതരായി. ഇറാൻ വ്യോമപാത ഒഴിവാക്കി വിമാനങ്ങൾ പറത്തേണ്ടി വരുന്നത് യാത്രയുടെ ദൈർഘ്യം വർധിപ്പിക്കും. ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കുമുള്ള വിമാനങ്ങൾ ഇനി കൂടുതൽ ദൂരം സഞ്ചരിക്കേണ്ട സാഹചര്യവുമുണ്ട്.

കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നത് വിമാനക്കമ്പനികളുടെ ഇന്ധനച്ചെലവ് വർദ്ധിപ്പിക്കും. ഇത് വരും ദിവസങ്ങളിൽ വിമാന ടിക്കറ്റ് നിരക്ക് ഉയരാൻ കാരണമായേക്കാം. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് വിമാനക്കമ്പനികൾ തീരുമാനം സ്വീകരിച്ചത്. സംഘർഷ മേഖലയിലൂടെയുള്ള യാത്ര ഒഴിവാക്കാൻ അന്താരാഷ്ട്ര വ്യോമയാന ഏജൻസികളും നിർദേശം നൽകിയത്.

സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും യാത്രക്കാരുടെ സുരക്ഷക്കാണ് മുൻഗണനയെന്നും എയർ ഇന്ത്യയും ഇൻഡിഗോയും അറിയിച്ചു. നിലവിൽ ചില വിമാനങ്ങൾ വഴിതിരിച്ചുവിട്ടിട്ടുണ്ട്. പശ്ചിമേഷ്യയിലെ നിലവിലെ അസ്ഥിരമായ സാഹചര്യം അന്താരാഷ്ട്ര വിമാന സർവീസുകളെ വരും ദിവസങ്ങളിലും ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.